Posted On
date_range Updated On
date_range സൺഷേഡ് വാർക്കുന്നതിനിടെ കാൽ വഴുതി വീണ് തൊഴിലാളി മരിച്ചു
അരൂർ: നിർമാണത്തിനിടെ കെട്ടിടത്തിൽനിന്ന് കാൽ വഴുതി വീണ് തൊഴിലാളി മരിച്ചു. ചന്തിരൂർ അണ്ടിശ്ശേരി ചാക്കോ (വാവച്ചൻ- 63) ആണ് മരിച്ചത്.
വ്യാഴാഴ്ച രാവിലെ 9.30ഓടെ നാൽപ്പത്തെണ്ണീശ്വരത്തുള്ള പണിസ്ഥലത്തായിരുന്നു അപകടം. കെട്ടിടത്തിൻ്റ സൺഷേഡ് വാർക്കുന്നതിനിടെ കാൽ വഴുതി വീഴുകയായിരുന്നു. തലക്ക് ഗുരുതര പരിക്കേറ്റ ചാക്കോ തത്സമയം മരണപ്പെട്ടു.
മൃതദേഹം അരൂക്കുറ്റി ഗവ. ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം അരൂർ സെൻറ് അഗസ്റ്റിൻ പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു. ഭാര്യ: മോളി. മക്കൾ: ജോഷി, ജോബി. മരുമകൾ: ഷിനി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.