കോൺഗ്രസിന്റേത് വംശീയതയുടെ അടിവേരിളക്കിയ വിജയം -പി.മുജീബ് റഹ്മാൻ

കോഴിക്കോട്: കർണാടകയിൽ കോൺഗ്രസ് നേടിയത് വംശീയതയുടെ അടിവേരിളക്കിയ വിജയമാണെന്ന് ജമാഅത്ത് ഇസ്‍ലാമി കേരള അമീർ പി.മുജീബ് റഹ്മാൻ. മോദിയും അമിത് ഷായും പയറ്റിയ വംശീയതയുടേയും വെറുപ്പിന്റേയും രാഷ്ട്രീയത്തെ കടപുഴക്കിയ വിജയമാണിത്.

സാമൂദായിക ധ്രുവീകരണം ലക്ഷ്യംവെച്ച് സംഘപരിവാർ ഇറക്കിയ മുഴുവൻ വർഗീയകാർഡുകളും ജനം തള്ളിക്കളഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. തീവ്രഹിന്ദുത്വത്തെ മൃദുഹിന്ദുത്വം വഴി നേരിടുന്ന കോൺഗ്രസിന്റെ പതിവുശീലങ്ങൾ തെറ്റിച്ച രാഷ്ട്രീയ നീക്കമാണ് കർണാടകയിലേത്. സംവരണം നടപ്പിലാക്കുമെന്നും, ബജറംഗ്ദളിനെ നിരോധിക്കുമെന്നും പറയാൻ കോൺഗ്രസ് കാണിച്ച ആർജവം ഏറെ ശ്രദ്ധേയമാണ്.

വംശീയതയോടും ഫാഷിസത്തോടുമുള്ള പോരാട്ടം കൃത്യവും വ്യക്തവുമായ മതേതര പ്ലാറ്റ്ഫോമിലൂടെ മാത്രമേ സാധ്യമാകൂ എന്ന രാഷ്ട്രീയ തിരിച്ചറിവ് കോൺഗ്രസിന് നൽകുകകൂടിയാണ് ഈ വിജയം. രാഹുൽ ഗാന്ധി പറഞ്ഞത് പോലെ വെറുപ്പിന്റെ അങ്ങാടിയിൽ സ്നേഹത്തിന്റെ കട തുറക്കുകയാണ് കർണാടകയിൽ കോൺഗ്രസ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Congress's victory is the highlight of racism - P Mujeeb Rahman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.