തദ്ദേശ തെരഞ്ഞെടുപ്പിന് ഒരുങ്ങാൻ കോൺഗ്രസ്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തയാറെടുപ്പുകള്‍ തുടങ്ങാന്‍ ജില്ല കോൺഗ്രസ് കമ്മിറ്റി അധ്യക്ഷര്‍ക്ക് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ നിർദേശം നല്‍കി. കെ. സുധാകരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡി.സി.സി പ്രസിഡന്റുമാരുടെ യോഗത്തിലാണ് തീരുമാനം.

തുടര്‍പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് രാജീവ്ഗാന്ധി പഞ്ചായത്തീ രാജ് സംഘടനയുടെയും കെ.പി.സി.സി. ഭാരവാഹികളുടെയും യോഗം ഉടന്‍ ചേരും.

കെ. കരുണാകരന്‍ സ്മാരക ഫൗണ്ടേഷന്‍ ആസ്ഥാന മന്ദിര നിര്‍മാണത്തിന് ജൂലൈ 15നകം കൂടുതല്‍ തുക സമാഹരിക്കാന്‍ ജില്ല പ്രസിഡന്റുമാര്‍ക്ക് നിര്‍ദേശം നൽകി. ഫണ്ട് സമാഹരിക്കാൻ ഫൗണ്ടേഷൻ ചെയര്‍മാന്‍ കെ. സുധാകരനും വര്‍ക്കിങ് ചെയര്‍മാന്‍ കെ. മുരളീധരനും ജില്ലകള്‍ സന്ദര്‍ശിക്കും. നിർമാണത്തിനായി സമാഹരിച്ച തുകയുടെ അവലോകനം നടത്തി. 

Tags:    
News Summary - Congress to prepare for local body elections

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.