അനുസരണയില്ലാത്ത സഹകാരികൾക്ക് കടിഞ്ഞാണിടാൻ കോൺഗ്രസ്

കോഴിക്കോട്: പാർട്ടി തീരുമാനങ്ങൾ അനുസരിക്കാതെ സഹകരണ സ്ഥാപനങ്ങളിൽ തന്നിഷ്ടത്തോടെ ഭരിക്കുന്നവർക്ക് മൂക്കുകയറിടാനൊരുങ്ങി കോൺഗ്രസ്. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍റെ പ്രത്യേക താൽപര്യത്തോടെയാണ് സഹകരണ സ്ഥാപനങ്ങളിലെ പാർട്ടി ഭരണത്തിലിടപെടാൻ കോഴിക്കോട്ട് അവസാനിച്ച ചിന്തൻ ശിബിരത്തിൽ തീരുമാനിച്ചത്.

സഹകരണ പ്രസ്ഥാനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് കര്‍ശന മാര്‍ഗനിർദേശമാണ് നടപ്പാക്കുക. സഹകരണ ബാങ്കുകളിലും ആശുപത്രികളിലും മറ്റും പതിറ്റാണ്ടുകളോളം പ്രസിഡന്റ് പദവിയിൽ തുടരുന്ന നേതാക്കൾ കോൺഗ്രസിലുണ്ട്. തുടർച്ചയായി രണ്ട് തവണയിൽ കൂടുതൽ ഭരണസമിതിയിലെത്തുന്നവർക്ക് കെ. സുധാകരൻ കെ.പി.സി.സി പ്രസിഡന്റായ ശേഷം പലയിടത്തും മത്സരിക്കുന്നതിന് വിലക്കുണ്ടായിരുന്നു. 

Tags:    
News Summary - Congress to control cooperative societies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.