കോട്ടയം നഗരസഭയിൽ കോൺഗ്രസ് വിമത യു.ഡി.എഫിനെ പിന്തുണക്കും; ഭരണം നറുക്കിട്ട് തീരുമാനിക്കും

കോട്ടയം: കോട്ടയം നഗരസഭയിൽ കോൺഗ്രസ് വിമതയായി മത്സരിച്ച് ജയിച്ച ബിൻസി സെബാസ്റ്റ്യൻ യു.ഡി.എഫിനെ പിന്തുണക്കും. ഇതോടെ ഇരു മുന്നണികൾക്കും സീറ്റുകൾ തുല്യമാകും. നറുക്കെടുപ്പിലൂടെയാണ് അധികാരം ആർക്കെന്ന് തീരുമാനിക്കുക. യു.ഡി.എഫിന് ഭരണം കിട്ടിയാൽ അഞ്ച് വർഷത്തേക്ക് അധ്യക്ഷ സ്ഥാനം തനിക്കായിരിക്കുമെന്ന് ബിൻസി സെബാസ്റ്റ്യൻ പറഞ്ഞു.

52 അംഗ കോട്ടയം നഗരസഭയിൽ എൽ.ഡി.എഫിന് നിലവിൽ 22 സീറ്റാണ് ഉള്ളത്. ബിൻസി സെബാസ്റ്റ്യന്‍റെ പിന്തുണയുണ്ടെങ്കിൽ യു.ഡി.എഫിനും 22 സീറ്റാവും. ഇതോടെ നറുക്കെടുപ്പിൽ ഭാഗ്യം തുണക്കുന്നവർക്ക് നഗരസഭ ഭരണം കൈയാളാം. എൻ.ഡി.എക്ക് എട്ട് സീറ്റുണ്ട്.

അധ്യക്ഷ സ്ഥാനം നൽകുന്നവർക്ക് പിന്തുണയെന്നായിരുന്നു ബിൻസി സെബാസ്റ്റ്യന്‍റെ നിലപാട്. ബിൻസിയുടെ പിന്തുണ ഉറപ്പിച്ച് ഭരണത്തിലെത്താമെന്ന പ്രതീക്ഷ ഇടതുമുന്നണി പങ്കുവെക്കുകയും ചെയ്തിരുന്നു. എന്നാൽ, കോൺഗ്രസ് ഉന്നത നേതൃത്വം ഇടപെട്ടതിന്‍റെ ഫലമാണ് വിമതയുടെ മനംമാറ്റത്തിന് പിന്നിലെന്നാണ് സൂചന. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.