കോൺഗ്രസ് തെരഞ്ഞെടുപ്പ്: എല്ലാ സംസ്ഥാനത്തും വോട്ടുസൗകര്യം

ന്യൂഡൽഹി: കോൺഗ്രസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന്‍റെ പ്രാരംഭ നടപടി തുടങ്ങിയതായി കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രി. നടപടിക്രമങ്ങൾ പി.സി.സികളെ അറിയിച്ചുവരുന്നു. സ്ഥാനാർഥി പൂരിപ്പിക്കേണ്ട ഫോറത്തിന്‍റെ മാതൃക അയച്ചു കൊടുത്തിട്ടുണ്ട്.

തെരഞ്ഞെടുപ്പ് ശരിയായ വിധത്തിലല്ല നടക്കുന്നതെന്ന ഗുലാം നബി ആസാദിന്‍റെയും ആനന്ദ് ശർമയുടെയും ആരോപണം മധുസൂദൻ മിസ്ത്രി തള്ളി. 9,000ൽപരം പേരാണ് വോട്ടുചെയ്യുന്നത്. വോട്ടർപട്ടിക പരസ്യപ്പെടുത്തിയിട്ടില്ല. എന്നാൽ കോൺഗ്രസ് പ്രവർത്തകരായ ആർക്കും അത് പി.സി.സി ഓഫിസിലെത്തി പരിശോധിക്കാം.

നാമനിർദേശ പത്രിക സമർപ്പിച്ചുകഴിഞ്ഞാൽ ഓരോ സ്ഥാനാർഥിക്കും പട്ടിക നൽകും. ഒന്നിൽ കൂടുതൽ സ്ഥാനാർഥികളുണ്ടെങ്കിൽ എല്ലാ പി.സി.സിയിലും വോട്ടെടുപ്പിന് ക്രമീകരണം ഏർപ്പെടുത്തും. വോട്ടുപെട്ടി ഡൽഹിയിൽ എത്തിച്ചാണ് വോട്ട് എണ്ണുക. തെരഞ്ഞെടുപ്പ് ശരിയായ രീതിയിൽ നടക്കുമോ എന്ന ആശങ്ക ആർക്കും വേണ്ടെന്നും മിസ്ത്രി പറഞ്ഞു.

Tags:    
News Summary - Congress Party election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.