കർണാടകയിൽ കുടുങ്ങിയ മലയാളികൾക്ക്​ കോൺഗ്രസ്​ ബസ്​ സൗകര്യം ഒരുക്കും

തിരുവനന്തപുരം: ലോക്ഡൗണിനെ തുടര്‍ന്ന് കർണാടകയില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ കേരളത്തിലെത്തിക്കാൻ കോണ്‍ഗ്രസി​​​െൻറ നേതൃത്വത്തില്‍ ബസ് യാത്ര സൗകര്യം ഏർപ്പെടുത്തുമെന്ന് കെ.പി.സി.സി പ്രസിഡൻറ്​ മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു. കെ.പി.സി.സിയുടെ അഭ്യര്‍ത്ഥന പ്രകാരം കർണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡൻറ്​ ഡി.കെ. ശിവകുമാറാണ് മലയാളികളെ സഹായിക്കാനും നാട്ടിലെത്തിക്കാനും ബസ്​ സൗകര്യം ഒരുക്കിയത്.

ഇതുമായി ബന്ധപ്പെട്ട് കർണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചിട്ടുണ്ട്. എന്‍.എ. ഹാരിസ് എം.എല്‍.എക്കാണ് ഹെല്‍പ്പ് ഡെസ്‌ക്​ ഏകോപന ചുമതല. കർണാടക,കേരള സര്‍ക്കാറുകളുടെ പാസുകള്‍ കിട്ടുന്നവര്‍ക്ക് കേരള യാത്രക്കായുള്ള സഹായം ഹെല്‍പ്പ് ഡെസ്‌ക് വഴി ലഭിക്കും. 

സഹായം ആവശ്യമുള്ളവര്‍ എന്‍.എ. ഹാരിസ് എം.എല്‍.എയുടെ 969696 9232 എന്ന മൊബൈല്‍ നമ്പറിലോ, infomlanaharis@gmail.com ഇമെയില്‍ ഐ.ഡിയിലോ ബന്ധപ്പെടണം.

Tags:    
News Summary - congress operating bus service from karnataka to kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.