Posted On
date_range Updated On
date_range കല്ലാച്ചിയിൽ കോൺഗ്രസ് ഓഫീസിന് നേരെ ബോംബേറ്
നാദാപുരം: കല്ലാച്ചി കോർട്ട് റോഡിലെ കോൺഗ്രസ് ഓഫീസിന് നേരെ ബോംബേറ്. കെട്ടിടത്തിന്റെ മുകളിൽ പതിച്ച ബോംബ് ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഓഫീസിൻെറ കോൺക്രീറ്റ് ഭാഗങ്ങൾക്ക് നാശ നഷ്ടമുണ്ടായി. സ്ഥലത്ത് നാദാപുരം പൊലീസ് പരിശോധന നടത്തി വരികയാണ്. ഇന്ന് രാത്രി 9.45 ഓടെയാണ് സംഭവം.
വെഞ്ഞാറമൂട് രണ്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകർ കൊല്ലപ്പെട്ടതിന് പിന്നാലെ സംസ്ഥാനത്തിൻെറ പലയിടത്തും സംഘർഷം പൊട്ടിപ്പുറപ്പെട്ടിരുന്നു. കൊലപാതകത്തിന് പിന്നിൽ കോൺഗ്രസ് ബന്ധമുള്ളവരാണെന്ന് പൊലീസ് അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.