Posted On
date_range Updated On
date_range വീക്ഷണം മുഖപ്രസംഗം: കോൺഗ്രസിന് യോജിപ്പില്ലെന്ന് എം.എം ഹസൻ
തിരുവനന്തപുരം: മാണിക്കെതിരായ വീക്ഷണം മുഖപ്രസംഗത്തിലെ പരാമർശനങ്ങളോട് കോൺഗ്രസിന് യോജിപ്പില്ലെന്ന് കെ.പി.സിസി.സി അധ്യക്ഷൻ എം.എം ഹസന്‍. വീക്ഷണം മുഖപ്രസംഗത്തിലെ അഭിപ്രായങ്ങൾ പാർട്ടിയുടെ അഭിപ്രായമല്ല. ഇത്തരം ഒരു മുഖപ്രസംഗം പ്രസിദ്ധീകരിച്ചതിൽ പാർട്ടി ഖേദം പ്രകടിപ്പിക്കുന്നുവെന്നും ഹസൻ മാധ്യമങ്ങളോട് പറഞ്ഞു.
യു.ഡി.എഫ് വിടാൻ കേരള കോൺഗ്രസ് എം കൈക്കൊണ്ട ഏകപക്ഷീയമായ തീരുമാനത്തോട് കെ.പി.സി.സിക്കും യു.ഡി.എഫിനുള്ള അഭിപ്രായം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, കോട്ടയം ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മാണി സ്വീകരിച്ച വഞ്ചനാപരമായ നിലപാടിന്‍റെ പേരിൽ മാത്രമാണ് അദ്ദേഹത്തോട് കെ.പി.സി.സി. ശക്തമായ അമർഷവും അതൃപ്തിയും പ്രകടിപ്പിച്ചതെന്നും ഹസ്സൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.