Posted On
date_range Updated On
date_range കൂറുമാറിയ കോൺഗ്രസ് അംഗങ്ങൾ തിരിച്ചെത്തി; കാളികാവിൽ സി.പി.എമ്മിന് ഭരണം നഷ്ടമാകും
കാളികാവ് (മലപ്പുറം): ഗ്രാമപഞ്ചായത്ത് പ്രസിഡൻറിനെതിരെ യു.ഡി.എഫ് അവിശ്വാസ പ്രമേയം. സി.പി.എമ്മിലെ എൻ. സൈതാലിക്കെതിരെയാണ് തിങ്കളാഴ്ച രാവിലെ പത്തോടെയു.ഡി.എഫ് അംഗങ്ങൾ കാളികാവ് ബ്ലോക്ക് ബി.ഡി.ഒ കേശവദാസിന് മുമ്പാകെ നോട്ടീസ് നൽകിയത്. പഞ്ചായത്തിൽ ആകെയുള്ള 19 സീറ്റിൽ സി.പി.എം -എട്ട്, കോൺഗ്രസ് -ആറ്, മുസ്ലിം ലീഗ് -4 എന്നിങ്ങനെയാണ് കക്ഷി നില.
കോൺഗ്രസിലെ കെ. നജീബ് ബാബു, ഇ.കെ. മൻസൂർ, എം. സുഫൈറ എന്നീ അംഗങ്ങൾ ആറ് മാസം മുമ്പ് നടന്ന പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ സി.പി.എം അനുകൂല നിലപാട് സ്വീകരിച്ചു. ഇതോടെ ലീഗിലെ വി.പി. നാസർ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ പരാജയപ്പെടുകയായിരുന്നു.
ഈ മൂന്ന് അംഗങ്ങളും തിരിച്ച് കോൺഗ്രസിനൊപ്പം ചേരാൻ തീരുമാനിച്ചതോടെ രണ്ടാഴ്ച്ചക്കുശേഷം നടക്കുന്ന അവിശ്വാസ പ്രമേയ വോട്ടെടുപ്പിൽ സി.പി.എമ്മിലെ എൻ.സൈതാലിക്ക് പ്രസിഡൻ്റ് സ്ഥാനം നഷ്ടപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.