കോൺഗ്രസ് മാനന്തവാടി മണ്ഡലം പ്രസിഡന്‍റ് രാജിവെച്ചു; പ്രതിഷേധം

മാനന്തവാടി: കോൺഗ്രസ് മാനന്തവാടി മണ്ഡലം പ്രസിഡന്‍റ് സുനിൽ ആലക്കൽ സ്ഥാനം രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളിലാണ് രാജിയെന്നാണ് സൂചന. ശനിയാഴ്ച മാനന്തവാടി ബ്ലോക്ക് കോൺഗ്രസ് ഓഫിസിൽ നടന്ന ജോഡോ ഭാരത യാത്ര വിജയിപ്പിക്കാനുള്ള സംഘാടക സമിതി യോഗത്തിലാണ് രാജിസന്നദ്ധത അറിയിച്ചത്. യോഗത്തിൽ സംബന്ധിച്ച ഡി.സി.സി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ രാജി സ്വീകരിച്ചു.

ഡി.സി.സി സെക്രട്ടറി പി.വി. ജോർജിന് മണ്ഡലം പ്രസിഡന്‍റിന്‍റെ താൽക്കാലിക ചുമതല നൽകി. അതേസമയം സുനിലിന്റെ രാജിയിൽ ഒരു വിഭാഗം പ്രവർത്തകർ പ്രതിഷേധത്തിലാണ്. രാജി നിർബന്ധിച്ച് വാങ്ങിയതാണെന്നാണ് ഇവരുടെ ആരോപണം. എന്നാൽ, രാജിയെ കുറിച്ച് പ്രതികരിക്കാൻ സുനിൽ തയാറായിട്ടില്ല.

Tags:    
News Summary - Congress Mananthwadi constituency president resigns

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.