Posted On
date_range Updated On
date_range രാഹുല്‍ ഗാന്ധിയുടെ സ്റ്റാഫിന്റെ അറസ്റ്റ്; കോൺഗ്രസ് നേതാക്കൾ പൊലീസ് സ്റ്റേഷൻ ഉപരോധിക്കുന്നു
കല്പറ്റ: ഗാന്ധി ചിത്രം തകർത്തതുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി എം.പിയുടെ സ്റ്റാഫടക്കമുള്ള പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതിനെതിരെ കോൺഗ്രസ് പ്രവർത്തകർ പൊലീസ് സ്റ്റേഷൻ ഉപരോധിക്കുന്നു.
എം.എല്‍.എമാരായ ടി. സിദ്ദീഖ്, ഐ.സി. ബാലകൃഷ്ണൻ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, വയനാട് ഡി.സി.സി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചൻ എന്നിവരുടെ നേതൃത്വത്തിലാണ് കല്പറ്റ ഡിവൈ.എസ്.പി ഓഫിസിനു മുമ്പില്‍ കുത്തിയിരിപ്പ് സമരം നടത്തുന്നത്.
പൊലീസ് നല്കിയ ഉറപ്പ് ലംഘിച്ചെന്നും എ.കെ.ജി സെന്റര്‍ പടക്കമേറിന്റെ നാണക്കേട് മറച്ചുവെക്കാന്‍ സി.പി.എമ്മിന്റെ സമ്മര്‍ദത്തിന് വഴങ്ങി കള്ളക്കേസെടുത്ത് അറസ്റ്റ് ചെയ്തെന്നും ആരോപിച്ചാണ് കോണ്‍ഗ്രസ് സമരം നടത്തുന്നത്. ഇതിനിടെ അറസ്റ്റിലായ പ്രവര്‍ത്തകരെ പൊലീസ് സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.