ബി.ജെ.പിയിൽ ചേർന്ന കോൺഗ്രസ് നേതാവ് സതീഷ് വാസുവിനെ ജി. രാമൻ നായർ ഹാരമണിയിക്കുന്നു

15വർഷം പഞ്ചായത്ത് അംഗമായിരുന്ന കോൺഗ്രസ് നേതാവ് ബി.ജെ.പിയിൽ ചേർന്നു

പൊൻകുന്നം: കോൺഗ്രസ് നേതാവും ഗ്രാമപഞ്ചായത്ത്​ അംഗവുമായിരുന്ന സതീഷ് വാസു ബി.ജെ.പിയിൽ ചേർന്നു. കോൺഗ്രസ് രാഷ്​ട്രീയത്തിൽ പിന്നാക്കവിഭാഗം നേരിടുന്ന അവഗണനയിൽ പ്രതിഷേധിച്ചാണ് സതീഷ് വാസു കോൺഗ്രസ് വിട്ടതെന്ന് ബി.ജെ.പി നേതാക്കൾ പറഞ്ഞു.

പള്ളിക്കത്തോട് ഗ്രാമപഞ്ചായത്തിൽ കോൺഗ്രസ് പ്രതിനിധിയായി 15വർഷം പഞ്ചായത്ത് അംഗം, പാമ്പാടി ബ്ലോക്ക്​ ക്ഷേമകാര്യ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ, മറ്റക്കര ഹൗസിങ്​ ബോർഡ് അംഗം, ആനിക്കാട് റീജനൽ ഫാർമേഴ്‌സ് സഹകരണ ബാങ്ക് ബോർഡ് അംഗം എന്നീ നിലകളിൽ സതീഷ് വാസു പ്രവർത്തിച്ചു. ഇതിൽ പന്ത്രണ്ടരവർഷം പള്ളിക്കത്തോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറായിരുന്നു. ബി.ജെ.പി പ്രവർത്തകർ നൽകിയ സ്വീകരണത്തിൽ സതീഷ് ചന്ദ്രൻ അധ്യക്ഷതവഹിച്ചു.

സംസ്ഥാന ഉപാധ്യക്ഷൻ ജി. രാമൻ നായർ, ജില്ല പ്രസിഡൻറ്​ നോബിൾ മാത്യു, എൻ. ഹരി, ടി.ബി. ബിനു, കെ.കെ. വിപിനചന്ദ്രൻ, സനു ശങ്കർ, ജി. മഞ്ചിത്ത്, പി.ജെ. രവി, മനോജ് മാത്യു, രതീഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

Tags:    
News Summary - congress leader from pallikkathode joined BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.