കെ. കരുണാകരൻ സോണിയ ഗാന്ധിക്കൊപ്പം (ഫയൽ)

‘പത്മജയെ സ്ഥാനാർഥിയാക്കാൻ ശ്രമിച്ചത്​​​ സോണിയ കരുണാകരൻ ബന്ധം വഷളാക്കി’

കൊ​ച്ചി: മു​ൻ കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ പ്ര​ഫ. കെ.​വി. തോ​മ​സ്​ എ​ഴു​തി​യ ഓ​ർ​മ പു​സ്ത​ക​ത്തി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി കെ. ​ക​രു​ണാ​ക​ര​നെ കു​റി​ച്ചു​ള്ള പ​രാ​മ​ർ​ശ​ങ്ങ​ൾ വി​വാ​ദ​ത്തി​ൽ. ക​ഴി​ഞ്ഞ ദി​വ​സം പ്ര​സി​ദ്ധീ​ക​രി​ച്ച ‘കു​മ്പ​ള​ങ്ങി​യി​ൽ നി​ന്ന്​ ചെ​​ങ്കോ​ട്ട​യി​ലേ​ക്ക്​’ എ​ന്ന പു​സ്ത​ക​ത്തി​ലെ പ​രാ​മ​ർ​ശ​ങ്ങ​ൾ​ക്കെ​തി​രെ ക​രു​ണാ​ക​ര​ന്‍റെ മ​ക​ളും ബി.​ജെ.​പി നേ​താ​വു​മാ​യ പ​ത്മ​ജ വേ​ണു​​ഗോ​പാ​ൽ രം​ഗ​ത്തു​വ​ന്ന​തോ​ടെ​യാ​ണ്​ സം​ഭ​വം വി​വാ​ദ​മാ​യ​ത്.

2001ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ക​ൾ പ​ത്മ​ജ​യെ സ്ഥാ​നാ​ർ​ഥി​യാ​ക്കാ​ൻ ക​രു​ണാ​ക​ര​ൻ നീ​ക്കം ന​ട​ത്തി​യ​താ​ണ്​​ സോ​ണി​യ ഗ​ന്ധി​യു​മാ​യു​ള്ള ബ​ന്ധം വ​ഷ​ളാ​ക്കി​യ​തെ​ന്ന്​ പു​സ്ത​ക​ത്തി​ൽ പ​റ​യു​ന്നു. സോ​ണി​യ​യു​ടെ പ്ര​തി​നി​ധി​യാ​യി പ​ത്മ​ജ​യെ അ​വ​ത​രി​പ്പി​ച്ച​ത്​ സോ​ണി​യ​യെ ചൊ​ടി​പ്പി​ച്ചു. കെ. ​മു​ര​ളീ​ധ​ര​നെ കെ.​പി.​സി.​സി പ്ര​സി​ഡ​ന്‍റാ​ക്കി​യ​തും സോ​ണി​യ​യെ ചൊ​ടി​പ്പി​ച്ചു. കൂ​ടാ​തെ ക​രു​ണാ​ക​ര​നു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ചാ​ര​ക്കേ​സ്​ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വാ​ദ​ങ്ങ​ളും കെ.​വി. തോ​മ​സ്​ പു​സ്ത​ക​ത്തി​ൽ പ​രാ​മ​ർ​ശി​ക്കു​ന്നു​ണ്ട്. പ്ര​ധാ​ന​മ​ന്ത്രി​യാ​യ ശേ​ഷ​വും പി.​വി. ന​ര​സിം​ഹ​റാ​വു​വി​നെ ക​രു​ണാ​ക​ര​ൻ പി.​എം എ​ന്ന്​ വി​ളി​ക്കാ​ൻ വി​സ​മ്മ​തി​ച്ചു​വെ​ന്നും പി.​വി എ​ന്നാ​ണ്​ വി​ളി​ച്ചി​രു​ന്ന​തെ​ന്നും പു​സ്ത​ക​ത്തി​ൽ ആ​രോ​പി​ക്കു​ന്നു. ഇ​തും സോ​ണി​യ​യെ രോ​ഷാ​കു​ല​യാ​ക്കി.

ഈ ​പ​രാ​മ​ർ​ശ​ങ്ങ​ൾ​ക്കെ​തി​രെ പ​ത്മ​ജ രം​ഗ​ത്തെ​ത്തി. കെ. ​ക​രു​ണാ​ക​ര​നെ​തി​രെ പ​റ​യാ​ൻ കെ.​വി. തോ​മ​സി​ന്​ യോ​ഗ്യ​ത​യി​ല്ലെ​ന്നാ​യി​രു​ന്നു പ്ര​തി​ക​ര​ണം. പു​സ്ത​കം വി​റ്റു​പോ​കാ​ൻ തോ​മ​സ്​ നു​ണ പ​റ​യു​ക​യാ​ണെ​ന്നും അ​വ​ർ ആ​രോ​പി​ച്ചു. ഇ​തോ​ടെ വി​വാ​ദ​ത്തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി കെ.​വി. തോ​മ​സ്​ എ​ത്തു​ക​യും ചെ​യ്തു. ലീ​ഡ​റോ​ടും കു​ടും​ബ​ത്തോ​ടും വ​ലി​യ ക​ട​പ്പാ​ടു​ണ്ടെ​ന്നും ആ​രെ​യും വേ​ദ​നി​പ്പി​ക്കാ​ന​ല്ല പു​സ്ത​ക​ത്തി​ലെ പ​രാ​മ​ർ​ശ​മെ​ന്നും ​കെ.​വി. തോ​മ​സ്​ വി​ശ​ദീ​ക​രി​ച്ചു. ചെ​റു​പ്പം മു​ത​ൽ ഡ​യ​റി എ​ഴു​തു​ന്ന സ്വ​ഭാ​വ​മു​ണ്ട്. അ​വ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ്​ പു​സ്ത​കം എ​ഴു​തി​യ​ത്. അ​തി​ൽ സ​ത്യ​മു​​​ണ്ടേ​യെ​ന്ന്​ ജ​നം തീ​രു​മാ​നി​ക്ക​ട്ടെ​യെ​ന്നും പ​റ​ഞ്ഞു.

Tags:    
News Summary - 'Trying to make Padmaja a candidate has soured relations with Sonia Karunakaran'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.