'തിരുവനന്തപുരം: മണിശങ്കര്‍ അയ്യര്‍ കേരളീയം പരിപാടിയിൽ പങ്കെടുത്തത് പാർട്ടിയെ ധിക്കരിച്ചാണെന്നും എ.ഐ.സി.സിയെ പരാതി അറിയിെച്ചന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പ്രതികരിച്ചു. വിഷയത്തിൽ കൂടുതൽ പ്രതികരിക്കേെണ്ടന്നാണ് നിർദേശമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന കോൺഗ്രസിന്റെ ബഹിഷ്കരണത്തിനിടെയാണ് മുൻ കേന്ദ്രമന്ത്രിയും മുതിര്‍ന്ന പാർട്ടിനേതാവുമായ മണിശങ്കര്‍ അയ്യര്‍ കേരളീയം പരിപാടിയിൽ പങ്കെടുത്തത്. തദ്ദേശവകുപ്പിന്റെ നേതൃത്വത്തിൽ ശനിയാഴ്ച നടന്ന സെമിനാറിലാണ് മണിശങ്കർ അയ്യർ പങ്കെടുത്തത്.
കോൺഗ്രസ് നേതൃത്വം പങ്കെടുക്കരുതെന്ന് അറിയിച്ചിരുന്നെങ്കിലും പഞ്ചായത്തീരാജിനെക്കുറിച്ച് സംസാരിക്കാനുള്ള അവസരമായാണ് കേരളീയം സെമിനാറിനെ കാണുന്നതെന്ന് പറഞ്ഞാണ് അദ്ദേഹം തുടങ്ങിയത്. രാഷ്ട്രീയമായല്ല കേരളീയംവേദിയെ കണ്ടത്.
രാജീവ് ഗാന്ധിയുടെ ആശയം മികച്ച നിലയിൽ നടപ്പാക്കിയ സംസ്ഥാനം കേരളമാണെന്നും അതിദാരിദ്ര്യം തുടച്ചുനീക്കാൻ ഇതേറെ ഗുണം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. പഞ്ചായത്തീരാജിന്റെ വിജയം ജനങ്ങളുടേതാണ്. പഞ്ചായത്തീരാജിന്റെ നടത്തിപ്പ് അവകാശം യു.ഡി.എഫിനും എൽ.ഡി.എഫിനും ഒരുപോലെയാണ്. ഇത്തരം ആശയങ്ങളെ കൂടുതൽ മെച്ചപ്പെടുത്തുന്നതാകണം കേരളീയം പോലുള്ള പരിപാടികളുടെ ആത്യന്തിക ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
പി.സി.സി പ്രസിഡന്റ് തനിക്കെതിരെ നടപടി സ്വീകരിക്കില്ലെന്ന് കരുതുന്നതായി പറഞ്ഞാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.
രാഷ്ട്രീയകാരണങ്ങളാൽ കോൺഗ്രസ് കേരളീയത്തിൽനിന്ന് വിട്ടുനിൽക്കുകയാണെന്നും മണിശങ്കര്‍ അയ്യരുടെ വരവ് തടണമെന്നും സംസ്ഥാന നേതൃത്വം എ.ഐ.സി.സിെയയും അറിയിച്ചിരുന്നു. എന്നാൽ ഇത്തരം സെമിനാറുകളിൽ മണിശങ്കര്‍ അയ്യര്‍ സ്ഥിരമായി പങ്കെടുക്കാറുണ്ടല്ലോ എന്നായിരുന്നത്രെ എ.ഐ.സി.സി നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.