ചിന്തന്‍ ശിബിരം ഇന്നുമുതൽ; യൂനിറ്റ് കമ്മിറ്റികളെ കോര്‍ത്തിണക്കി ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ യൂനിറ്റ് കമ്മിറ്റികളെയും കോര്‍ത്തിണക്കി 'കോണ്‍ഗ്രസ് ഹൗസ്' എന്ന പേരിൽ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം തുടങ്ങുന്നു. താഴെത്തട്ടില്‍ കോണ്‍ഗ്രസിന് സംഘടന സംവിധാനം ശക്തമാക്കാന്‍ ആവിഷ്‌കരിച്ച പ്ലാറ്റ്‌ഫോം സംബന്ധിച്ച വിശദാംശങ്ങൾ കോഴിക്കോട് 23,24 തീയതികളിൽ നടക്കുന്ന ചിന്തന്‍ ശിബിരത്തില്‍ അവതരിപ്പിക്കും.

കോണ്‍ഗ്രസിന്റെ രാഷ്ട്രീയ വീക്ഷണവും വികസന സങ്കല്‍പവും സംഘടനാ പദ്ധതികളും തുറന്ന ചര്‍ച്ചക്ക് വിധേയമാക്കാനും നൂതന ആശയങ്ങള്‍ സ്വാംശീകരിക്കാനുമാണ് ശിബിരം. മിഷന്‍ 24, പൊളിറ്റിക്കല്‍ കമ്മിറ്റി, ഇക്കണോമിക്കല്‍ കമ്മിറ്റി, ഓര്‍ഗനൈസേഷന്‍ കമ്മിറ്റി, ഔട്ട്‌റീച്ച് കമ്മിറ്റി എന്നീ വിഷയങ്ങൾ ആസ്പദമാക്കിയുള്ള ചര്‍ച്ചകളുടെ ക്രോഡീകരണം ശിബിരത്തില്‍ നടത്തും.

കോൺഗ്രസ് എം.പിമാര്‍, എം.എല്‍.എമാര്‍, കെ.പി.സി.സി ഭാരവാഹികള്‍, നിര്‍വാഹകസമിതി അംഗങ്ങള്‍, ഡി.സി.സി പ്രസിഡന്റുമാര്‍, പോഷകസംഘടന സംസ്ഥാന പ്രസിഡന്റുമാര്‍, ദേശീയ നേതാക്കള്‍ എന്നിങ്ങനെ 191 പ്രതിനിധികളാണ് പങ്കെടുക്കുക. എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരായ കെ.സി. വേണുഗോപാല്‍ എം.പി, താരിഖ് അന്‍വര്‍, മധ്യപ്രദേശ് മുഖ്യമന്ത്രി ദ്വിഗ്വിജയ് സിങ്, എ.ഐ.സി.സി സെക്രട്ടറി വിശ്വനാഥന്‍ പെരുമാള്‍ അടക്കമുള്ള നേതാക്കളും പങ്കെടുക്കും.

Tags:    
News Summary - congress chintan shivar from today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.