തിരുവനന്തപുരം: മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ട കോൺഗ്രസ് സ്ഥാനാർഥികളെ കേരളത്തിൽതന്നെ തീരുമാനിക്കും. ഇതിനായി എച്ച്.കെ. പാട്ടീൽ അധ്യക്ഷനായി എ.െഎ.സി.സി നിയോഗിച്ച സ്ക്രീനിങ് കമ്മിറ്റി അംഗങ്ങൾ വെള്ളിയാഴ്ച രാവിലെ തിരുവനന്തപുരത്തെത്തും. വെള്ളി, ശനി ദിവസങ്ങളിൽ തലസ്ഥാനത്ത് തങ്ങുന്ന സംഘം കോൺഗ്രസ് സ്ഥാനാർഥിപട്ടികക്ക് ഏകദേശരൂപം നൽകും.
കെ.പി.സി.സി കൈമാറുന്ന കരട് പട്ടിക പരിശോധിച്ചായിരിക്കും അന്തിമപട്ടികക്ക് സ്ക്രീനിങ് കമ്മിറ്റി രൂപം നൽകുക. മുൻകാലങ്ങളിൽ സംസ്ഥാന നേതാക്കൾ ഡൽഹിയിലെത്തി കരട് പട്ടിക അവിടെ ചേരുന്ന സ്ക്രീനിങ് കമ്മിറ്റിയുടെ പരിഗണനക്ക് സമർപ്പിക്കുന്ന പതിവാണ് ഉണ്ടായിരുന്നത്. സ്ക്രീനിങ് കമ്മിറ്റി അംഗങ്ങൾ വെള്ളിയാഴ്ച ആദ്യം സംസ്ഥാന നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.
ഉച്ചക്ക് കമ്മിറ്റിയുടെ പ്രാഥമിക യോഗം ചേരും. നേതാക്കളുമായി വീണ്ടും നടത്തുന്ന ചർച്ചകൾക്കുശേഷം വൈകീട്ട് ആറിന് സ്ക്രീനിങ് കമ്മിറ്റി ഒൗദ്യോഗികമായി േചർന്ന് സംസ്ഥാന നേതൃത്വം കൈമാറുന്ന കരട് സ്ഥാനാർഥിപട്ടിക പരിശോധിക്കും. ശനിയാഴ്ച രാവിലെയും നേതാക്കളുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം 11ന് വീണ്ടും സ്ക്രീനിങ് കമ്മിറ്റി ചേരും.
വൈകീട്ട് കേരളത്തിെൻറ ചുമതലയുള്ള എ.െഎ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവറുമായി കൂടിക്കാഴ്ച നടത്തി രാത്രിേയാടെ സംഘം മടങ്ങും. സ്ക്രീനിങ് പൂർത്തീകരിച്ചാൽ പട്ടിക അംഗീകാരത്തിന് മുകുൾ വാസ്നിക് അധ്യക്ഷനായ കേന്ദ്ര സ്ക്രീനിങ് കമ്മിറ്റിക്ക് കൈമാറും. തുടർന്നായിരിക്കും ഒൗദ്യോഗിക സ്ഥാനാർഥി പ്രഖ്യാപനം.
അതേസമയം, ഘടകകക്ഷികളുമായുള്ള സീറ്റ്വിഭജന ചർച്ചക്കൊപ്പം കോൺഗ്രസ് മത്സരിക്കുമെന്നുറപ്പുള്ള മണ്ഡലങ്ങളിലെ കരട് പട്ടിക സംസ്ഥാന നേതാക്കൾ തയാറാക്കിവരുകയാണ്. സംസ്ഥാന നേതൃത്വം നിർദേശിക്കുന്ന പേരുകൾക്കൊപ്പം ഹൈകമാൻഡിെൻറ നിർേദശങ്ങളും സ്ക്രീനിങ് കമ്മിറ്റി പരിഗണിക്കും.
വെള്ളിയാഴ്ച വൈകീട്ട് സ്ക്രീനിങ് കമ്മിറ്റി ചേരുംമുമ്പ് യു.ഡി.എഫിലെ സീറ്റ്വിഭജനം പൂർത്തീകരിക്കേണ്ടതുണ്ട്. അങ്ങനെയെങ്കിൽ മാത്രമേ കോൺഗ്രസ് മത്സരിക്കുന്ന സീറ്റുകളുടെ കാര്യത്തിൽ വ്യക്തത വരുത്തി സ്ക്രീനിങ് കമ്മിറ്റിക്ക് കരട് സ്ഥാനാർഥിപ്പട്ടിക സമർപ്പിക്കാനാവൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.