സിറ്റിങ്​ എം.എൽ.എമാരിൽ കെ.സി. ജോസഫ്​ മാത്രം പുറത്ത്​

തിരുവനന്തപുരം: സംസ്​ഥാന കോൺഗ്രസിലെ മുഴുവൻ സിറ്റിങ്​​ എം.എൽ.എമാർക്കും വീണ്ടും മത്സരിക്കാൻ അവസരം നൽകിയപ്പോൾ ഒഴിവാക്ക​െപ്പട്ടത്​ ഇരിക്കൂറിൽനിന്ന്​ കാലങ്ങളായി വിജയിച്ചിരുന്ന കെ.സി. ജോസഫ്​ മാത്രം. കെ. മുരളീധരനും എം. ലിജുവിനും പാർട്ടി തീരുമാനിച്ച മാനദണ്ഡത്തിൽ ഇളവ്​ നൽകി. കെ. മുരളീധരൻ ഉൾ​െപ്പടെ ഒമ്പത്​ മുൻ എം.എൽ.എമാർ കോൺഗ്രസ്​ സ്​ഥാനാർഥി പട്ടികയിൽ ഇടംനേടി.

ഇരിക്കൂറിലേക്ക്​ നിർദേശിച്ച സജീവ്​ ജോസഫിനെതിരെ രൂക്ഷമായ പ്രതിഷേധമുണ്ട്​​. കഴിഞ്ഞ രണ്ട്​ തെരഞ്ഞെടുപ്പുകളിൽ നേമത്ത്​ മുന്നണി നേരിട്ട​ കനത്ത പരാജയവും കോൺഗ്രസിനെതിരെ മുൻകാലങ്ങളിൽ ഉയർന്ന വോട്ട്​ കച്ചവട ആരോപണവും മറികടന്ന്​ ശക്തമായ മത്സരത്തിന്​ ഇത്തവണ വഴിതുറക്കുകയെന്ന കണക്കുകൂട്ടലോടെയാണ്​ മാനദണ്ഡത്തിൽ ഇളവ്​ നൽകി മുരളിയെ രംഗത്തിറക്കിയത്​.

മന്ത്രി ജി. സുധാകരനെ സി.പി.എം മാറ്റിനിർത്തിയതോടെ അമ്പലപ്പുഴയിൽ ശക്തനായ ഒരാളെ രംഗത്തിറക്കിയാൽ വിജയസാധ്യതയുണ്ടെന്ന കണക്കുകൂട്ടലി​െൻറ അടിസ്​ഥാനത്തിലാണ്​ എം. ലിജുവിനെ രംഗത്തിറക്കിയത്​.

പോഷകസംഘടനകളിൽ യൂത്ത്​ കോൺഗ്രസ്​, കെ.എസ്​.യു അധ്യക്ഷർ സ്​ഥാനാർഥി പട്ടികയിൽ ഇടംപിടിച്ചപ്പോൾ മഹിള കോൺഗ്രസ്​ അധ്യക്ഷ ലതിക സ​ുഭാഷ്​ തഴയപ്പെട്ടു. ​െഎ.എൻ.ടി.യു.സി സംസ്​ഥാന അധ്യക്ഷൻ ആർ. ചന്ദ്രശേഖരനും ഇടംകിട്ടിയില്ല. ആറ്​ മണ്ഡലങ്ങളിലെ സ്​ഥാനാർഥികളെ ഇനിയും തീരുമാനിക്കാനുണ്ടെങ്കിലും പി.സി. വിഷ്​ണുനാഥ്​, ടി. സിദ്ദിക്ക്​, കെ.പി. അനിൽകുമാർ, പ്രയാർ ഗോപാലകൃഷ്​ണൻ, ജ്യോതി വിജയകുമാർ, സൗമിനി ജെയിൻ, വി.വി. പ്രകാശ്​, ജോസി സെബാസ്​റ്റിൻ, ഹരിഗോവിന്ദൻ, റിജിൽ മാക്കുറ്റി, സോണി സെബാസ്​റ്റ്യൻ തുടങ്ങിയവർ അന്തിമപട്ടികയിൽ ഉൾ​പ്പെട്ടില്ല.

ഒമ്പത്​ മുൻ എം.എൽ.എമാർക്ക്​ ടിക്കറ്റ്​ നൽകി. ആർ. സെൽവരാജ്​, കെ.കെ. ഷാജു, കെ. ശിവദാസൻ നായർ, എം. മുരളി, ജോസഫ്​ വാഴക്കൻ, ഇ.എം. അഗസ്​തി, കെ. ബാബു, പി.കെ. ജയലക്ഷ്​​മി എന്നിവരാണ്​ ഇക്കൂട്ടത്തിലുള്ളത്​. സഹോദരങ്ങളായ കെ. മുരളീധരനും പത്​മജ വേണുഗോപാലും ഇതാദ്യമായി ഒരേസമയം നിയമസഭയിലേക്ക്​ മത്സരിക്കു​െന്നന്ന പ്രത്യേകതയും ഇത്തവണയുണ്ട്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.