Posted On
date_range Updated On
date_range ഒറ്റ രാത്രികൊണ്ട് കോൺഗ്രസ് സ്ഥാനാർഥി മാറി; അമ്പരപ്പിൽ വോട്ടർമാർ
കോട്ടക്കൽ: ഒറ്റ രാത്രികൊണ്ട് കോൺഗ്രസ് സ്ഥാനാർഥിയെ മാറ്റി മറ്റൊരാളെ നിർത്തിയതോടെ ഞെട്ടൽ മാറാതെ വോട്ടർമാർ. ഒതുക്കുങ്ങൽ പഞ്ചായത്തിലെ 16ാം വാർഡിൽ കുളത്തുപ്പറമ്പിലാണ് സംഭവം. എം.കെ. റജുലയായിരുന്നു യു.ഡി.എഫ് സ്ഥാനാർഥി. കെ.എൻ.എ. ഖാദർ എം.എൽ.എയുടെ പ്രഖ്യാപനത്തിന് മുമ്പും ശേഷവും ഇവർ പ്രചാരണവും ആരംഭിച്ചിരുന്നു.
എന്നാൽ, ബുധനാഴ്ച രാവിലെ ചിത്രം മാറി. മുൻ അംഗമായിരുന്ന രമിതയാണ് ഇപ്പോഴത്തെ സ്ഥാനാർഥി. കോൺഗ്രസ് നേതാവായ അജയ് മോഹെൻറ ഇടപെടലിനെ തുടർന്നാണ് റജുല സ്ഥാനർഥിയായത്. വാർഡ് തലത്തിലുണ്ടായ അഭിപ്രായ വ്യത്യാസമാണ് മാറ്റത്തിന് കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.