Posted On
date_range Updated On
date_range കോൺഗ്രസിെൻറ രാമായണ പരിപാടി ഉപേക്ഷിച്ചു
ആലപ്പുഴ: ജൂലൈ 17ന് കെ.പി.സി.സി വിചാർവിഭാഗ് തിരുവനന്തപുരത്ത് നടത്താൻ നിശ്ചയിച്ചിരുന്ന രാമായണ മാസാചരണ പരിപാടി ഉപേക്ഷിച്ചു. ‘രാമായണം നമ്മുടേതാണ് നാടിെൻറ നന്മയാണ്’ എന്ന പേരിൽ നടത്താനിരുന്ന പരിപാടിയാണ് ഉപേക്ഷിച്ചത്. ഇതുസംബന്ധിച്ച് ഉയർന്നുവന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിൽ പരിപാടി ഒഴിവാക്കുന്നതായി കെ.പി.സി.സി വിചാർ വിഭാഗ് സംസ്ഥാന ചെയർമാൻ ഡോ. നെടുമുടി ഹരികുമാർ അറിയിച്ചു.
ആത്മീയ ഗ്രന്ഥങ്ങളെയും ഇതിഹാസ കൃതികളെയും ആസ്പദമാക്കി വിചാർവിഭാഗ് മുമ്പും പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. രാമായണത്തെ സംബന്ധിച്ചുള്ള പരിപാടി ഏറെ തെറ്റിധാരണ പരത്തിയ സാഹചര്യത്തിലാണ് വേണ്ടെന്ന് വെക്കാൻ തീരുമാനിച്ചതെന്ന് ഹരികുമാർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.