പ്രതി കൃഷ്ണൻ
Posted On
date_range Updated On
date_range സ്വത്തുതർക്കം; യുവാവ് ജ്യേഷ്ഠനെ വെട്ടിക്കൊലപ്പെടുത്തി
ഗൂഡല്ലൂർ: സ്വത്തുതർക്കത്തെ തുടർന്നുണ്ടായ വാക്കേറ്റത്തിനിടയിൽ യുവാവ് ജ്യേഷ്ഠനെ വെട്ടിക്കൊലപ്പെടുത്തി. നടുവട്ടം പഞ്ചായത്ത് പൈക്കാറ പൊലീസ് സ്റ്റേഷൻ പരിധിയിലെ വുഡ് ബ്രൂക്ക് പരിധിയിലാണ് സംഭവം. ശിവണ്ണയുടെ മക്കളായ വെങ്കിടേഷും (28) ഇളയ സഹോദരൻ കൃഷ്ണനും (25) തമ്മിൽ സ്വത്തുതർക്കം ഉണ്ടായിരുന്നു.
ഡിസംബർ 26ന് രാത്രി 11.30നാണ് കൃഷ്ണൻ വെങ്കിടേഷിനെ കൊലപ്പെടുത്തിയത്. പൊലീസ് ഇൻക്വസ്റ്റ് നടത്തി ജഡം പോസ്റ്റ്മോർട്ടത്തിന് ഊട്ടി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. കൃഷ്ണനെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.