Posted On
date_range Updated On
date_range മുസ്‌ലിം ലീഗ് താലൂക്ക് ഓഫിസ് ഉപരോധത്തിൽ സംഘർഷം; ടി.വി ഇബ്രാഹിം എം.എൽ.എ കസ്റ്റഡിയിൽ
കൊണ്ടോട്ടി: ഹയർ സെക്കൻഡറി കോഴ്‌സുകൾക്ക് അധിക ബാച്ച് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് നടത്തിയ താലൂക്ക് ഓഫിസ് ഉപരോധത്തിൽ സംഘർഷം. ടി.വി ഇബ്രാഹിം എം.എൽ.എ അടക്കമുള്ള നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊണ്ടോട്ടി താലൂക്ക് ഓഫിസാണ് പ്രവർത്തകർ ഉപരോധിച്ചത്.
രാവിലെ ഒൻപതരയോടെ താലൂക്ക് ഓഫിസിലേക്ക് ഉദ്യോഗസ്ഥരെ കടത്തിവിടാതെയാണ് പ്രവർത്തകർ സമരം ആരംഭിച്ചത്. എന്നാൽ, ഇതിനിടെ ഏതാനും ജീവനക്കാർ പിറകുവശത്തെ വാതിൽ വഴി ഓഫിസിനുള്ളിൽ കടന്നു. ഇതോടെ പ്രവർത്തകർ പ്രതിഷേധവുമായി ഓഫിസിനുള്ളിലേക്ക് ഓടിക്കയറി.
ഇത് പൊലീസും പ്രവർത്തകരും തമ്മിലുള്ള ഉന്തിലുംതള്ളിലും കലാശിച്ചു. ഇതിനിടെ കൊണ്ടോട്ടി എസ്.ഐക്ക് കൈക്ക് പരിക്കേറ്റു. പൊലീസ് ഇടപെട്ട് സംഘർഷം ഇല്ലാതാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.