കുമ്പസാരം വിശ്വാസികളുടെ സ്വാതന്ത്ര്യം; നിരോധിക്കണമെന്ന ഹരജി തള്ളി

കൊച്ചി: കുമ്പസാരം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി ഹൈകോടതി തള്ളി. കുമ്പസാരിക്കണമെന്നത് നിയമപരമായി നിർബന്ധമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി തള്ളിയത്. കുമ്പസാരം വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കുന്നുവെന്ന് പറയാൻ സാധിക്കില്ല. കുമ്പസാരിക്കുമ്പോൾ എന്ത് പറയണമെന്നത് വിശ്വാസികളുടെ സ്വാതന്ത്ര്യമാണെന്നും ഹൈകോടതി വ്യക്തമാക്കി. 

കുമ്പസാരിക്കണോ വേണ്ടയോ എന്നത് ഒരാളുടെ വ്യക്തി സ്വാതന്ത്ര്യമ​​ല്ലേയെന്ന്​ ഹൈകോടതി വാദത്തിനിടെ ചോദിച്ചു. ഒരു വിശ്വാസം തെരഞ്ഞെടുക്കാനും അതിൽ നിന്ന് പുറത്തു പോകാനും അവകാശമുണ്ട്. കുമ്പസരിക്കുമ്പോൾ എന്തു പറയണം പറയേണ്ട എന്നത് വിശ്വാസികളുടെ സ്വാതന്ത്ര്യമാണെന്നും ഹൈകോടതി നിരീക്ഷിച്ചു.  

വിശ്വാസി ആയിരിക്കുമ്പോൾ പ്രത്യേകാവകാശം ഉണ്ട്. അതുപോലെ നിയമാവലികളും ഉണ്ട്. കുമ്പസരിക്കണമെന്നത് നിയമപരമായ നിർബന്ധമല്ല. എല്ലാവരും പള്ളിയുടെ നിയമങ്ങൾ പാലിക്കണമെന്ന് എവിടെയും പറയുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. 

ഒരാൾ സ്വന്തം ഇഷ്ടപ്രകാരമാണ് വിശ്വസിക്കുന്നതെന്ന് കോടതി വ്യക്തമാക്കി. ഒരു വിശ്വാസത്തിൽ ചേർന്നിട്ടു, അതിൽ തിന്മകൾ കണ്ടാൽ, അതുപേക്ഷിക്കാൻ ഒരു വ്യക്തിക്ക് സ്വാതന്ത്ര്യമുണ്ട്. കുമ്പസാരം വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കുന്നുവെന്ന് പറയാനാവില്ലെന്ന്​ കോടതി നിരീക്ഷിച്ചു.

Tags:    
News Summary - confession is a Personal Right of Followers says High Court -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.