representational image
Posted On
date_range Updated On
date_range റെയിൽവേ ട്രാക്കിൽ കോൺക്രീറ്റ് കട്ട; ബാലൻ കസ്റ്റഡിയിൽ
കൊല്ലങ്കോട്: റെയിൽവേ ട്രാക്കിൽ കോൺക്രീറ്റ് കട്ട വെച്ചതിന് ബാലൻ കസ്റ്റഡിയിൽ. കൊല്ലങ്കോട് റെയിൽവേ സ്റ്റേഷനടുത്ത ട്രാക്കിലാണ് കോൺക്രീറ്റ് കട്ട കണ്ടത്.
കോൺക്രീറ്റ് കട്ടയിൽ തട്ടിയതിനാൽ ചെന്നൈ എക്സ്പ്രസ് അൽപ സമയം നിർത്തിയിട്ടു. കുഴപ്പമില്ലെന്ന് കണ്ട് പിന്നീട് യാത്ര തുടർന്നു.തിങ്കളാഴ്ച രാവിലെ 8:40നാണ് സംഭവം.
പൊലീസ് അന്വേഷണത്തിൽ ആന്ധ്ര സ്വദേശിയായ ബാലനാണ് കട്ട വെച്ചതെന്ന് കണ്ടെത്തി. ബാലനെ കൊല്ലങ്കോട് പൊലീസ് കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.