Posted On
date_range Updated On
date_range സൈനിക സ്കൂളുകളുടെ രാഷ്ട്രീയവൽക്കരണത്തിൽ ആശങ്ക; മന്ത്രി വി. ശിവൻകുട്ടി കേന്ദ്ര പ്രതിരോധ മന്ത്രിക്ക് കത്തയച്ചു
തിരുവനന്തപുരം: സൈനിക സ്കൂളുകളുടെ രാഷ്ട്രീയവത്കരണത്തിൽ ആശങ്ക അറിയിച്ച് മന്ത്രി വി. ശിവൻകുട്ടി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങിന് കത്തയച്ചു. രാഷ്ട്രീയ ബന്ധമുള്ള സംഘടനകൾക്കും വ്യക്തികൾക്കും സൈനിക സ്കൂളുകളുടെ നടത്തിപ്പ് ചുമതല നൽകുന്നത് ആ സ്ഥാപനങ്ങളുടെ നിഷ്പക്ഷതയെയും സ്വയംഭരണാധികാരത്തെയും ബാധിക്കും.
സൈനിക സ്കൂളുകൾ ഭാവിയിലെ പ്രതിരോധ ഉദ്യോഗസ്ഥരെ വാർത്തെടുക്കുന്ന പ്രധാന നിഷ്പക്ഷ സ്ഥാപനങ്ങളാണ്. അതിനാൽ ഒരു തലത്തിലും ഈ സ്ഥാപനങ്ങളെ രാഷ്ട്രീയവൽക്കരിക്കരുത്. ദേശീയ സുരക്ഷ ഉറപ്പുവരുത്തുന്നതിനും വിദ്യാഭ്യാസത്തിൽ നീതി ഉറപ്പാക്കുന്നതിനും ഈ സ്ഥാപനങ്ങളുടെ പ്രശസ്തി നിലനിർത്താനും കേന്ദ്ര പ്രതിരോധ മന്ത്രി ഇടപെടണമെന്ന് മന്ത്രി വി. ശിവൻകുട്ടി കത്തിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.