തിരുവനന്തപുരം; കേരള പൊലീസിലെ കമ്പ്യൂട്ടറുകളേയും, മറ്റ് അനുബന്ധ ഉപകരണങ്ങൾക്കും സൈബർ സുരക്ഷാ കവചം ഒരുക്കി സംരക്ഷിക്കുന്നതിന് പൊലീസ് ആരംഭിക്കുന്ന സെക്യൂരിറ്റി ഓപ്പറേഷൻ സെന്റർ മുഖ്യമന്ത്രി പിണറായി വിജയൻ ഉത്ഘാടനം ചെയ്തു. ടെക്നോപാർക്കിലെ ട്രാവൻകൂർ ഹാളിൽ നടന്ന ചടങ്ങിൽ ഓൺലൈൻ ആയി ആണ് മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിച്ചത്.
കേന്ദ്ര സർക്കാരിന്റെ മേൽനോട്ടത്തിലുള്ള സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് ടെലിമാറ്റിക്സിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. സുരക്ഷാ പിഴവുകളേയും, സൈബർ ഭീഷണികളേയും മുൻകൂട്ടി കണ്ടെത്തി അവയ്ക്കെതിരെ ഫലപ്രദമായി നടപടി സ്വീകരിക്കുകയും, പൊലീസ് വകുപ്പിലെ മുഴുവൻ കമ്പ്യൂട്ടറുകളേയും 24 മണിക്കൂറും നിരീക്ഷണം ഉറപ്പാക്കുകയും ചെയ്യുത്തത് വഴി ഡാറ്റായും മറ്റും സംരക്ഷിക്കുന്നതിനുമാണ് എസ്.ഒ.സി രൂപ കൽപ്പന ചെയ്തിരിക്കുന്നത്.
സെക്യൂരിറ്റി ഓപ്പറേറ്റിങ് സെന്ററർ നടപ്പിലാക്കുന്നതിന്റെ ആദ്യഘട്ടത്തിൽ പൊലീസ് ഹെഡ്ക്വാർട്ടേഴ്സ്, തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണറേറ്റ്, എസ്.ഡി.പി.ഒ കൾ , തിരുവവന്തപുരം സിറ്റിയിലെ പൊലീസ് സ്റ്റേഷനുകൾ എന്നിവിടങ്ങളിലെ എല്ലാ കമ്പ്യൂട്ടറുകളും, അവയുടെ ഫയർവാളുകളുടെ ലോഗുകളും സെക്യൂരിറ്റി ഓപ്പറേറ്റിങ് സെന്ററിൽ പരീക്ഷണാടിസ്ഥാനത്തിൽ കേരള പോലീസ് സൈബർ ഡോൺ നിരീക്ഷിച്ചു വരുകയാണെന്ന് സൈബർ ഓപ്പറേഷൻ എസ്.പി. അങ്കിത് അശോകൻ അറിയിച്ചു.
കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ സി.ഡി.ഒ.ടി എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ. പങ്കജ് കുമാർ ദലേല, കൗൺസിലർ ശ്രീദേവി. എ, ടെക്നോപാർക്ക് സി.ഇ.ഒ, സജ്ഞീവ് നായർ, ജി. ടെക് സെക്രട്ടറി ശ്രീകുമാർ. വി, സൈബർ ഓപ്പറേഷൻ എസ്.പി അങ്കിത് അശോകൻ, ഡി.വൈ.എസ്.പി അരുൺകുമാർ. എസ്, സൈബർ ഡോം ഇൻസ്പെക്ടർ കൃഷ്ണൻ പോറ്റി കെ.ജി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.