നാദാപുരത്ത് കാണാതായ യുവതിയും കുട്ടികളും
Posted On
date_range Updated On
date_range യുവതിയെയും മക്കളെയും കാണാനില്ലെന്ന് പരാതി
നാദാപുരം: ഭർതൃമതിയെയും മക്കളെയും കാണാതായ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. നാദാപുരം പുളിക്കൂലിലെ പുതിയാറക്കൽ റഹീന (33), മക്കളായ മുഹമ്മദ് സിദാൻ(എട്ട്), ഖദീജത്തുൽ അസ്ഫിയ (അഞ്ച്)എന്നിവരെയാണ് ഞായറാഴ്ച ഉച്ചക്കുശേഷം പുളിക്കൂലിലെ ഭർതൃവീട്ടിൽനിന്ന് കാണാതായത്.
മൂത്ത കുട്ടിയെ വീട്ടിൽ നിർത്തിയാണ് യുവതി മറ്റു രണ്ടു മക്കളെയും കൂട്ടി വീടുവിട്ടത്. ഭർത്താവിന്റെ പരാതിയിൽ നാദാപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇവരുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആണ്.
അന്വേഷണത്തിന്റെ ഭാഗമായി, യുവതിയുടെയും മക്കളുടെയും ഫോട്ടോ സഹിതം ക്രൈം കാർഡ് ഇറക്കുകയും സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിലേക്ക് അന്വേഷണ വിവരം കൈമാറുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.