കോഴിക്കോട്: മുണ്ടിക്കൽ താഴത്ത് വളര്‍ത്തുപൂച്ചകള്‍ കൂട്ടത്തോടെ ചത്തതുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം തുടങ്ങി. മുണ്ടിക്കല്‍താഴം എടത്തില്‍ ഇ.കെ. ഹേനയും മക്കളായ ഡോ. മിഥുനും സോനയും വളർത്തുന്ന അഞ്ചു പൂച്ചകൾക്കാണ് തൊട്ടടുത്ത ദിവസങ്ങളിൽ ജീവൻ നഷ്ടപ്പെട്ടത്. പൂച്ചകൾ ചത്തത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം പരാതി നൽകിയതിനെ തുടർന്നാണ് നടപടി.
അയല്‍വാസിയുടെ വീട്ടില്‍നിന്നെത്തിയ ശേഷമാണ് പൂച്ചകള്‍ ഓരോന്നായി ചത്തതെന്ന് ഹേന മെഡിക്കല്‍കോളജ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. അയല്‍വാസിയായ സന്തോഷിനെതിെരയാണ് പരാതി. ഫെബ്രുവരി ഒന്നിനായിരുന്നു ആദ്യത്തെ പൂച്ച ചാകുന്നത്. അയല്ക്കാരെൻറ മതില്‍ ചാടിക്കടന്നെത്തിയ പൂച്ച രാത്രിയോടെ മുറ്റത്ത് പിടഞ്ഞ് ചാവുകയായിരുന്നു. തൊട്ടടുത്ത ദിവങ്ങളിലായാണ് അടുത്തടുത്ത് ബാക്കി നാലു പൂച്ചകളും ചാകുന്നത്. അഞ്ചാമത്തെ പൂച്ച സന്തോഷിെൻറ വീട്ടിൽവെച്ചാണ് ചത്തതെന്നും അതിനെ അവര്‍ അവിടെത്തന്നെ കുഴിച്ചിെട്ടന്നും ഹേന പറയുന്നു.
സംശയം തോന്നിയ വീട്ടമ്മ കോട്ടൂളിയിലെ വെറ്ററിനറി ഡോക്ടറെ സമീപിച്ചിരുന്നു. പൂച്ചകളെയെല്ലാം കുഴിച്ചു മൂടിയതിനാല്‍ അവസാനം അടക്കം ചെയ്ത പൂച്ചയുടെ ജഡമാണ് പോസ്റ്റുമോര്‍ട്ടം ചെയ്തത്. രാസപരിശോധനക്കയച്ച സാമ്പിളിെൻറ ഫലം ലഭിച്ചാലേ മരണകാരണം വ്യക്തമാകൂ എന്നാണ് വെറ്ററിനറി സര്‍ജന്‍ അറിയിച്ചത്.
പൂച്ചകള്‍ കൂട്ടത്തോടെ ചത്ത സംഭവത്തില്‍ ഹേനയുടെ പരാതി പ്രകാരം പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. കഴിഞ്ഞ ദിവസം ഇരുവീടുകളും സന്ദര്‍ശിച്ച് പൊലീസ് മൊഴിയെടുത്തു. പരാതിയില്‍ മൃഗസംരക്ഷണ വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.