ബീച്ചിൽ നടക്കാനിറങ്ങിയ വിദേശ വനിതകൾക്ക്​ നേരെ ആക്രമണം

വർക്കല: നടക്കാനിറങ്ങിയ വിദേശ വനിതകളെ അക്രമിച്ചതായി പരാതി. വർക്കല പാപനാശത്ത്​ വെച്ചാണ്​ വിദേശ വനിതകൾ ആക്രമിക്കപ്പെട്ടത്​. യു.കെ,ഫ്രാൻസ്​ സ്വദേശികളായ മൂന്ന്​ വനിതകളാണ്​ ആക്രമിക്കപ്പെട്ടത്​.​ കഴിഞ്ഞ തിങ്കളാഴ്ച തിരുവമ്പാടി ബീച്ചിൽ വെച്ചാണ്​ അതിക്രമം ഉണ്ടായത്​.

വനിതകളുടെ ദേഹത്ത്​ സ്​പർശിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്​തതായാണ്​ പരാതി. നഗ്​ന പ്രദർശനം നടത്തുകയും അധിക്ഷേപിക്കുകയും ചെയ്​തതായാണ്​ വനിതകൾ വർക്കല പൊലീസിൽ പരാതി നൽകിയിൽ പറയുന്നത്​.

Tags:    
News Summary - Complaint of assault on foreign women

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.