തൃശൂർ: ഗുരുവായൂർ പൊലീസ് സ്റ്റേഷൻ നിർമാണോദ്ഘാടന ചടങ്ങിനെത്തിയ മുഖ്യമന്ത്രി പിണ റായി വിജയനെ സ്വീകരിക്കാൻ നെറ്റിപ്പട്ടം കെട്ടിയ ആനകളെ എഴുന്നള്ളിച്ചതിനെതിരെ ഗവ ർണർക്ക് പരാതി. ഹെറിട്ടേജ് അനിമൽ ടാസ്ക്ഫോഴ്സ് സെക്രട്ടറി വി.കെ. വെങ്കിടാചലമാണ് പരാ തി അയച്ചത്. മുഖ്യമന്ത്രി എത്തുന്നതിനുമുമ്പ് ഗുരുവായൂർ പത്മനാഭൻ അടക്കം നാല് ആനകളെയാണ് നെറ്റിപ്പട്ടം കെട്ടി എഴുന്നള്ളിച്ചത്.
നേരത്തെയുള്ള ഉത്സവ എഴുന്നള്ളിപ്പുകൾക്കല്ലാതെ, പുതിയ എഴുന്നള്ളിപ്പുകൾക്കോ പൊതുപരിപാടികൾക്കോ ആനകളെ ഉപയോഗിക്കരുതെന്ന ഉത്തരവ് നിലനിൽക്കെ, സംസ്ഥാന വന്യജീവി ബോർഡ് ചെയർമാൻ കൂടിയായ മുഖ്യമന്ത്രി പരസ്യമായി നിയമലംഘനം നടത്തിയെന്ന് പരാതിയിൽ ആരോപിച്ചു. ദേവസ്വം മന്ത്രിയും സംസ്ഥാന പൊലീസ് മേധാവിയും പങ്കെടുത്ത പരിപാടിയിലാണ് നിയമലംഘനം.
കേന്ദ്ര വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോ ഡയറക്ടർ, കേന്ദ്ര പ്രോജക്ട് എലിഫൻറ് ഡയറക്ടർ, ചീഫ് വൈൽഡ് ലൈഫ് വാർഡൻ എന്നിവർക്കും പരാതി അയച്ചു. 75 വയസ്സുള്ള ഗുരുവായൂർ പത്മനാഭനെ എഴുന്നള്ളിക്കുന്നതിന് വനംവകുപ്പും കോടതികളും നിബന്ധനവെച്ചിരിക്കെ എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി മറുപടി നൽകിയതും, ആനക്കുട്ടികളെ നൽകാമെന്ന് അറിയിച്ചതും നിയമലംഘനമാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.