കോഴിക്കോട്: ബാബരി ഭൂമി തർക്ക കേസിലെ സുപ്രീംകോടതി വിധിക്ക് പിന്നാലെ പ്രകോപനപരമായ ഫേസ്ബുക്ക് പോസ്റ്റിട്ടെന്ന ാരോപിച്ച് കേന്ദ്ര മന്ത്രി വി. മുരളീധരനും ഹിന്ദുസേനാ നേതാവ് പ്രതീഷ് വിശ്വനാഥിനും എതിരെ മുഖ്യമന്ത്രിക്കും ഡി.ജ ി.പിക്കും പരാതി. വിധിക്കുപിന്നാലെ ആഹ്ലാദപ്രകടനങ്ങളോ പ്രകോപനപരമായ പരാമർശങ്ങളോ പാടില്ലെന്ന അധികൃതരുടെ നിർദേശ ം ഇവർ പരസ്യമായി ലംഘിച്ചെന്നും കേസെടുക്കണമെന്നുമാവശ്യപ്പെട്ട് അഭിഭാഷകനായ അമീൻ ഹസ്സനാണ് പരാതി നൽകിയത്.
സുപ്രീംകോടതി വിധിക്ക് പിന്നാലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവുമായി 'പ്രക്ഷോഭം നയിച്ചവർ പ്രഖ്യാപനങ്ങൾ നടപ്പാക്കുന്നു' എന്ന പോസ്റ്ററോടെ കേന്ദ്രമന്ത്രി വി. മുരളീധരൻ ഫേസ്ബുക്ക് പോസ്റ്റിട്ടത്. 'ചിലർ വരുമ്പോൾ ചരിത്രം പിറക്കും..! ചരിത്രം കുറിക്കാൻ ചങ്കുറപ്പുള്ള നേതാവ്... വാഗ്ദാനങ്ങൾ പാലിക്കാനുള്ളതാണ്' എന്നിങ്ങനെയും പോസ്റ്റിൽ പറയുന്നു.
'ഇന്ന് നമുക്ക് യഥാർഥ ദീപാവലി... ജയ് ശ്രീറാം' എന്ന അടിക്കുറിപ്പോടെയാണ് പ്രതീഷ് വിശ്വനാഥ് വിധിക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റിട്ടത്. മറ്റൊരു പോസ്റ്റിൽ 'ഹിന്ദുവിന് വേണ്ടി സംസാരിക്കുന്നത് തീവ്രവാദമാണെങ്കിൽ ഞാൻ തീവ്രവാദിയാണ്' എന്നും പ്രതീഷ് കുറിച്ചു. പ്രതീഷ് വിശ്വനാഥിന്‍റെ 15ഓളം പോസ്റ്റുകൾക്കെതിരെ പരാതിയുണ്ട്.
പ്രകോപനം സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ള പോസ്റ്റുകളാണ് ഇവയെന്നും നടപടിയെടുക്കണമെന്നും അമീൻ ഹസൻ പരാതിയിൽ ആവശ്യപ്പെടുന്നു. ജനാധിപത്യപരമായ വിയോജിപ്പു പ്രകടിപ്പിച്ച മുസ്ലിം ചെറുപ്പക്കാർക്കെതിരായ പൊലീസിന്‍റെ അന്യായ നടപടികൾ പിൻവലിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.