നടൻ ജയസൂര്യ, മർദനമേറ്റ സജീവ് നായർ

കൊട്ടിയൂർ ക്ഷേത്രത്തിൽ ജയസൂര്യയുടെ ഫോട്ടോയെടുക്കാൻ ശ്രമിച്ച ദേവസ്വം ഫോട്ടോഗ്രാഫർക്ക് മർദനം; നടന്റെ കൂടെ എത്തിയവർ മർദിച്ചെന്നാണ് പരാതി

കണ്ണൂർ: കൊട്ടിയൂർ ക്ഷേത്ര ദർശനത്തിനെത്തിയ നടൻ ജയസൂര്യയുടെ ഫോട്ടോയെടുക്കാൻ ശ്രമിച്ചതിന് ഫോട്ടോഗ്രാഫർക്ക് മർദനം. ദേവസ്വം ഫോട്ടോഗ്രാഫർ സജീവ് നായർക്കാണ് മർദനമേറ്റത്. ജയസൂര്യയുടെ കൂടെയുണ്ടായിരുന്നവരാണ് മർദിച്ചതെന്ന് സജീവ് നായർ പറഞ്ഞു.

ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. അക്കര കൊട്ടിയൂരിലാണ് കൈയേറ്റം ഉണ്ടായത്. ദേവസ്വം ബോര്‍ഡ് തന്നെ വൈശാഖ മഹോത്സവം കഴിയും വരെ ഫോട്ടോ എടുക്കാൻ താല്‍ക്കാലികമായി ഏര്‍പ്പാടാക്കിയ ആളാണ് പ്രാദേശിക മാധ്യമപ്രവര്‍ത്തകൻ കൂടിയായ സജീവ്നായര്‍. 

ജയസൂര്യ ക്ഷേത്ര ദര്‍ശനം നടത്താൻ എത്തിയപ്പോള്‍ ഫോട്ടോ എടുക്കണമെന്ന് ദേവസ്വം ആവശ്യപ്പെട്ടപ്രകാരമാണ് സജീവ് ഫോട്ടോ എടുത്തത്.  ഇതോടെ ജയസൂര്യയുടെ കൂടെ എത്തിയവർ തടയുകയും മർദിക്കുകയുമായിരുന്നെന്ന് സജീവ് പറയുന്നു. ദേവസ്വം ഫോട്ടോഗ്രാഫർ ആണെന്ന് പറഞ്ഞിട്ടും മർദനം തുടർന്നെന്നും സജീവ് കേളകം പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. മർദനമേറ്റ സജീവ് കൊട്ടിയൂരിലെ ആശുപത്രിയിൽ ചികിത്സ തേടി. 

Tags:    
News Summary - Complaint alleging assault on Devaswom photographer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.