തിരുവനന്തപുരം: സമൂഹ അടുക്കളയിലെ സൗജന്യഭക്ഷണത്തിന് അർഹത ഒമ്പത് വിഭാഗത്തിന ് മാത്രമാക്കി ഉത്തരവ്. അനർഹർ സമൂഹ അടുക്കളയിൽനിന്ന് സൗജന്യ ഭക്ഷണം വാങ്ങുന്നെന്ന പരാതിയെ തുടർന്നാണ് സർക്കാർ നടപടി.
അഗതികൾ (ആശ്രയ/അഗതി രഹിത കേരളം പദ്ധതിയി ൽ കണ്ടെത്തിയവർ), തദ്ദേശസ്ഥാപനങ്ങൾ കണ്ടെത്തി ക്യാമ്പുകളിൽ പുനരധിവസിപ്പിച്ച ഭവനരഹിതരായ തെരുവിൽ അന്തിയുറങ്ങുന്നവർ, ഇതര സംസ്ഥാന തൊഴിലാളികൾ (ആവശ്യവും അഭ്യർഥനയും അനുസരിച്ച്), സാന്ത്വന പരിചരണത്തിലുള്ള ആളുകൾ, കിടപ്പുരോഗികൾ (തദ്ദേശസ്ഥാപനങ്ങളുടെ പട്ടിക പ്രകാരം), സ്വയം പാചകം കഴിയാത്തവരും സാമ്പത്തികമായി മെച്ചപ്പെട്ടവരുമല്ലാത്ത മുതിർന്ന പൗരന്മാർ,
ആദിവാസി ഉൗരുകളിൽ ഭക്ഷണം ആവശ്യമുള്ളവർ, ബഡ്സ് സ്കൂളുകളിലെ കുട്ടികളുടെ ഭക്ഷണം ആവശ്യമുള്ള കുടുംബങ്ങൾ, ഭക്ഷണം തയാറാക്കാൻ കഴിയാത്ത കെയർ ഹോമുകളിലെ അന്തേവാസികൾ, സിവിൽ സൈപ്ലസ് നൽകുന്ന 15 കിലോ അരി ലഭിക്കാത്ത മറ്റ് നിർധനർ (ഭക്ഷണം ആവശ്യമുള്ള എസ്.സി/ എസ്.ടി, മത്സ്യത്തൊഴിലാളി കുടുംബങ്ങൾ ഉൾപ്പെടെ) എന്നിവരും സൗജന്യഭക്ഷണത്തിന് അർഹരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.