കമ്യൂണിസ്റ്റ് പാർട്ടികൾ തത്വാധിഷ്ടിതമായി ഒന്നിക്കണമെന്ന് ബിനോയ് വിശ്വം; ‘ആർ.എസ്.എസ് പിടിമുറുക്കുന്ന ഇന്ത്യയിൽ സി.പി.ഐ-സി.പി.എം ഐക്യം ആവശ്യം’

ചേർത്തല: കമ്യൂണിസ്റ്റ് പാർട്ടികൾ ഒന്നിക്കണമെന്നും ഐക്യം വൈകരുതെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വലതുപക്ഷ പിന്തിരിപ്പൻ ശക്തികളും ബി.ജെ.പിയും ആർ.എസ്.എസും പിടിമുറുക്കുന്ന ഇന്ത്യയിൽ സി.പി.ഐ-സി.പി.എം ഐക്യം ആവശ്യമാണെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.

ചേർത്തലയിൽ സി. അച്യുതമേനോൻ പഠനകേന്ദ്രം സംഘടിപ്പിച്ച പരിപാടിയിലാണ് സി.പി.ഐ-സി.പി.എം ഐക്യത്തെ കുറിച്ച് ബിനോയ് വിശ്വം ചൂണ്ടിക്കാട്ടിയത്. ഭാവിയേപ്പറ്റി പറയുമ്പോഴെങ്കിലും ഐക്യത്തെ ലക്ഷ്യമായി പ്രഖ്യാപിക്കാൻ കാലമായെന്നാണ് സി.പി.ഐയുടെ കാഴ്ചപ്പാട്. നാളെ ഒന്നാകണമെന്നല്ല പറയുന്നത്. എന്നാൽ, ആ ലക്ഷ്യം പ്രഖ്യാപിക്കാൻ കാലമായെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി.

ലയനം എന്ന ആശയമല്ല മുന്നോട്ടുവെക്കുന്നത്. ലയനം എന്നത് രാഷ്ട്രീയ വാക്കല്ല. ലയനം എന്നത് ഒരു പൈങ്കിളി പദമാണ്. ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ തത്വാധിഷ്ടിത പുനരേകീരണമാണ് സി.പി.ഐ മുന്നോട്ടുവെക്കുന്നതെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.

Tags:    
News Summary - Communist Parties should unite on principle -Binoy Viswam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.