അവസാന വർഷ പരീക്ഷകൾക്കായി കോളജുകൾ തുറക്കും

ന്യൂഡൽഹി: അവസാന വര്‍ഷ പരീക്ഷകൾക്കായി കോളജുകള്‍ തുറക്കാമെന്ന് കേന്ദ്രം. സുപ്രീം കോടതിയിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച സത്യവാങ്മൂലം നല്‍കിയത്. ഈ മാസം അവസാനം വരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കേണ്ടെന്ന നിര്‍ദേശത്തില്‍ ഇളവ് വരുത്തിയാണ് പരീക്ഷകൾക്ക് തുറക്കാമെന്ന് കേന്ദ്രം തീരുമാനമെടുത്തത്.

ഡിഗ്രി അവസാന വര്‍ഷ പരീക്ഷ നിര്‍ബന്ധമാക്കിയ യു.ജി.സി സര്‍ക്കുലര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ സുപ്രീകോടതിയില്‍ ഹരജി നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം ഈ ഹരജി പരിഗണിച്ച കോടതി, കേന്ദ്ര സര്‍ക്കാരിന്‍റെയും യു.ജി.സിയുടെയും മറുപടി തേടി. മറുപടിയിലാണ് പരീക്ഷകൾക്കായി കോളജുകൾ തുറക്കുമെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.