പ്രണയദിനത്തിൽ സ്കൂൾ മൈതാനത്ത് കാറിൽ അഭ്യാസം: വിദ്യാർഥികൾക്ക് 10,000 രൂപ പിഴ

കോട്ടക്കൽ: പ്രണയദിനത്തിൽ സ്കൂൾ മൈതാനത്ത് കാറിൽ അഭ്യാസ പ്രകടനം നടത്തിയ കോളജ് വിദ്യാർഥികൾക്ക് 10,000 രൂപ പിഴ. പെരിന്തൽമണ്ണയിൽനിന്ന് തിരൂരിലേക്ക് യാത്ര തിരിച്ച കോളജ് വിദ്യാർഥികൾ റോഡരികിലെ സ്കൂൾ ഗ്രൗണ്ടിലേക്ക് വാഹനം കയറ്റുകയായിരുന്നു.

യാത്ര കോട്ടക്കൽ നഗരവും കഴിഞ്ഞ് എടരിക്കോട്-തിരൂർ റോഡിലേക്ക് തിരിഞ്ഞതോടെയാണ് സമീപത്തെ സ്കൂൾ മൈതാനം കണ്ടത്. മൈതാനത്തിലേക്ക് ഓടിച്ചുകയറ്റിയ കാർ രണ്ടുമൂന്നു വട്ടം കറക്കിയതോടെ പൊടിപടലം ഉയർന്നു.

ആയിരത്തിലധികം കുരുന്നുകൾ ക്ലാസിലിരുന്ന് പഠിക്കുന്ന സമയത്തായിരുന്നു ഇത്. ഇതോടെ സ്കൂൾ ഡ്രൈവർമാരും സമീപത്തുള്ളവരും വാഹനം നിർത്താൻ ആവശ്യപ്പെട്ടു. ആദ്യം വഴങ്ങിയില്ലെങ്കിലും പിന്നീട് നിർത്തി. തുടർന്ന് സ്കൂൾ ഗേറ്റ് പൂട്ടിയിട്ടു.

സംഭവവമറിഞ്ഞ് അധ്യാപകർക്ക് പിന്നാലെ പി.ടി.എ ഭാരവാഹികളും കോട്ടക്കൽ പൊലീസും എത്തി. വിദ്യാർഥികളെ പൊലീസ് സ്റ്റേഷനിൽ എത്തിച്ചാണ് പിഴയിട്ടത്. അനുവാദമില്ലാതെ വാഹനം മൈതാനത്തേക്ക് ഓടിച്ചുകയറ്റൽ, ഭീതി പരത്തുന്ന ഡ്രൈവിങ് തുടങ്ങിയ വകുപ്പുകൾ ചേർത്താണ് പിഴ.

Tags:    
News Summary - College Students fined Rs 10000

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.