കലക്ടറേറ്റ് ഉപരോധത്തിനിടെ ‘മാധ്യമം’ റിപ്പോർട്ടർക്ക് നേരെ യു.ഡി.എഫ് കൈയേറ്റം

കോഴിക്കോട്: യു.ഡി.എഫ് കലക്ടറേറ്റ് ഉപരോധത്തിനിടെ ‘മാധ്യമം’ സീനിയർ റിപ്പോർട്ടർ സി.പി ബിനീഷിന് നേരെ കയ്യേറ് റം. ഉപരോധം ഉദ്ഘാടനം ചെയ്ത് കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ സംസാരിച്ചുെകാണ്ടിരിക്കേയാണ് യു.ഡി.എ ഫ് പ്രവർത്തകർ അഴിഞ്ഞാടിയത്. കലക്ടറേറ്റ് ഗെയ്റ്റിന് സമീപം പി.എസ്.സി ഇൻറർവ്യൂവിനെത്തിയ വനിതയെ തിരിച്ചയച്ചതി​​െൻറ വിശദാംശങ്ങൾ ശേഖരിക്കുന്നതിനിടെയായിരുന്നു ഒരുകൂട്ടം പ്രവർത്തകർ മാധ്യമം റിപ്പോർട്ടറെ കയ്യേറ്റം ചെയ്തത്. സ്ഥലത്തുണ്ടായിരുന്ന പൊലീസ് അക്രമികളിൽ നിന്ന് ബിനീഷിനെ രക്ഷിക്കുകയായിരുന്നു.

ഡി.സി.സി പ്രസിഡണ്ട് ടി. സിദ്ദീഖും കെ.പി.സി.സി ജനറൽ സെക്രട്ടറി െക.പ്രവീൺ കുമാറും ശാന്തരാക്കാൻ നോക്കിയിട്ടും പ്രവർത്തകർ തെറിവിളിയും കയ്യേറ്റവും തുടരുകയായിരുന്നു. രക്ഷിക്കാൻ ശ്രമിച്ച മാതൃഭൂമി ഒാൺലൈൻ റിപ്പോർട്ടർ നിജീഷ് കുമാറി​​െൻറ ഷർട്ടും യു.ഡി.എഫുകാരുടെ ആക്രമണത്തിൽ കീറി. കുറ്റക്കാർക്കെതിരെ നടപടിയെടുക്കുെമന്നും പരസ്യമായി മാപ്പ് പറയുന്നതായും ചടങ്ങിൽ സംസാരിച്ച എം.കെ. രാഘവൻ എം.പി പറഞ്ഞു.

സിവിൽ സ്േറ്റഷന് പിന്നിലുള്ള കോർപറേഷ​​​െൻറ ഹെൽത്ത് വിഭാഗം എട്ടാം സർക്കിൾ ഒാഫീസ് ഹെൽത്ത് ഇൻസ്പക്ടർ ബിനയുടെ െഎ ഫോൺ യു.ഡി.എഫ് പ്രവർത്തകർ നിലത്തിട്ട് ചവിട്ടി തകർത്തു. അക്രമത്തി​​െൻറ ചിത്രമെടുക്കാൻ ശ്രമിച്ച ‘ദീപിക’ ഫോേട്ടാഗ്രാഫർ രമേശ് കോട്ടുളിയുടെ ക്യാമറ തകർക്കു​െമന്നും ഭീഷണിപ്പെടുത്തി.

Tags:    
News Summary - Collectorate March- Reporter Manhandled by UDF workers - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.