മൊഗ്രാൽ: മഞ്ചേശ്വരം മണ്ഡലത്തിലെ വോട്ടർപട്ടിക ശുദ്ധീകരണ പ്രക്രിയയുടെ ഭാഗമായി മൊഗ്രാലിലെ 162, 163 ബൂത്തുകളിലെ വോട്ടർമാരുമായി കലക്ടർ കെ. ഇമ്പശേഖർ സംവദിച്ചു. മൊഗ്രാൽ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു ചടങ്ങ്. മരിച്ചുപോയവരെ വോട്ടർ പട്ടികയിൽനിന്ന് ഒഴിവാക്കുന്നതിനും ജനാധിപത്യപ്രക്രിയയിൽ തെരഞ്ഞെടുപ്പുകളിൽ വോട്ടിങ് ശതമാനം കൂട്ടുന്നതിനുമായാണ് മണ്ഡലംതോറും കലക്ടറുടെ നേതൃത്വത്തിൽ ഇത്തരത്തിൽ പരിപാടി സംഘടിപ്പിക്കുന്നത്.
കലക്ടർ കെ. ഇമ്പശേഖർ ഉദ്ഘാടനം ചെയ്തു. എ.ഡി.എം നവീൻബാബു അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കലക്ടർ അജേഷ്, വില്ലേജ് ഓഫിസർ ഹാരിസ്, വിവിധ രാഷ്ട്രീയപാർട്ടികളെ പ്രതിനിധാനംചെയ്ത് റിയാസ് മൊഗ്രാൽ, നാസർ മൊഗ്രാൽ, സിദ്ദീഖ് അലി മൊഗ്രാൽ, ബി.എൻ. മുഹമ്മദലി, അബ്ബാസ് നടുപ്പളം (എൻ.സി.പി), റവന്യൂ ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ പാർട്ടികളിലെ ബൂത്ത് ഏജന്റുമാർ തുടങ്ങിയവർ സംബന്ധിച്ചു.
അവശതകൾക്കിടയിലും 100 വയസ്സ് പിന്നിട്ട് ഇപ്പോഴും വോട്ടവകാശം വിനിയോഗിക്കുന്ന മൊഗ്രാലിലെ അബ്ദുല്ലയെ കലക്ടർ ഷാളണിയിച്ച് ആദരിച്ചു.
സ്വീപ് നോഡൽ ഓഫിസർ സുരേന്ദ്രൻ സ്വാഗതവും മഞ്ചേശ്വരം തഹസിൽദാർ സജി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.