കൊച്ചിൻ ഷിപ്പ് യാഡിൽ ക്വാർട്ടേഴ്‌സ്: ഭൂമി പരിവർത്തനപ്പെടുത്താൻ അനുമതി

കോഴിക്കോട് : കൊച്ചിൻ ഷിപ്പ് യാഡിലെ തൊഴിലാളികൾക്ക് ക്വാർട്ടേഴ്‌സ് നിർമിക്കുന്നതിനായി ഭൂമി പരിവർത്തനപ്പെടുത്താൻ കൃഷി വകുപ്പിന്റെ അനുമതി. കണയന്നൂർ താലൂക്കിലെ എളംകുളം വില്ലേജിൽ 904/7, 090/8 എന്നീ സർവേ നമ്പരിൽ ഉൾപ്പെട്ട 1.28 ഏക്കർ ഭൂമിയാണ് സ്വഭാവ വ്യതിയനം വരുത്താൻ അനുമതി ലഭിച്ചത്.

ഈ സ്ഥലം വെള്ളം കെട്ടി നിൽക്കുന്ന പ്രദേശമല്ലെന്നും നീർച്ചാലുകൾ കടന്നുപോകുന്നില്ലെന്നും ജലസംരക്ഷണത്തിനായുള്ള 55,000 ലിറ്റർ ഉൾക്കൊള്ളുന്ന മഴവെള്ള സംഭരണി നിർമിച്ചുവെന്നും, പുതിയ ക്വാർട്ടേഴ്‌സ് നിർമിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്ത് 21,000 ലിറ്റർ ഉൾക്കൊള്ളുന്ന മഴവെള്ള സംഭരണിയുണ്ടെന്നും സബ് കലക്ടർ റിപ്പോർട്ട് നൽകി.

ഈ ഭൂമിക്ക് ചുറ്റും റോഡുകളും ഭവനങ്ങളുമുണ്ട്. ഈ ഭൂമിയിലോ സമീപ സ്ഥലങ്ങളിലോ കാർഷിക വൃത്തികളൊന്നും നടക്കുന്നില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. ഇത് സി.ആർ.ഇസെഡിൽ ഉൾപ്പെട്ട ഭൂമിയല്ല. നെൽവയിൽ സംരക്ഷണ നിയമത്തിലെ വകുപ്പ് 27എ(ഒമ്പത് ) പ്രകാരമാണ് ഭൂമി പരിവർത്തനം ചെയ്യുന്നതിന് കൃഷിവകുപ്പ് അനുമതി നൽകിയത്. 

Tags:    
News Summary - Permission to convert land

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.