കോർപറേഷൻ ഉപരോധത്തിലെ പ്രസംഗം: കെ. സുധാകരനെതിരെ കലാപാഹ്വാനത്തിന് കേസ്

കൊച്ചി: കൊച്ചി കോർപറേഷൻ ഓഫിസിന് മുന്നിൽ നടത്തിയ ഉപരോധ സമരത്തിലെ വിവാദ പ്രസംഗത്തിൽ കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരനെതിരെ കേസെടുത്തു.

വ്യാഴാഴ്ച കോൺഗ്രസ് ജില്ല കമ്മിറ്റി നടത്തിയ സമരത്തിനിടെ പൊലീസിനും കോർപറേഷൻ ഉദ്യോഗസ്ഥർക്കുമെതിരെ അതിക്രമമുണ്ടായിരുന്നു. ഇതിലേക്ക് വഴിവെച്ചത് സുധാകരന്‍റെ പ്രസംഗമാണെന്ന് ആരോപിച്ച് സി.പി.എം കൗൺസിലർ ബെനഡിക്ട് ഫെർണാണ്ടസാണ് പൊലീസിൽ പരാതിനൽകിയത്. ഇതിന്‍റെ അടിസ്ഥാനത്തിൽ കലാപാഹ്വാനത്തിനാണ് സുധാകരനെതിരെ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തത്.

സുധാകരൻ മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്നും അക്രമത്തിന് ആഹ്വാനം ചെയ്തെന്നുമാണ് പരാതി. പ്രസംഗത്തെ തുടർന്ന് രോഷാകുലരായ പ്രവർത്തകർ കോർപറേഷൻ സെക്രട്ടറി, ജീവനക്കാർ തുടങ്ങിയവരെ മർദിക്കുകയായിരുന്നുവെന്ന് പരാതിയിൽ ആരോപിച്ചു. മർദനമേറ്റ കോർപറേഷൻ സെക്രട്ടറിയും പരാതി നൽകിയിരുന്നു.

യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി.വൈ. ഷാജഹാൻ, ജില്ല സെക്രട്ടറി നോബൽകുമാർ, എറണാകുളം ബ്ലോക്ക് പ്രസിഡന്‍റ് സിജോ ജോസഫ്, നവാസ് എന്നിവരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുമുണ്ട്. സംഭവത്തിൽ അഞ്ഞൂറോളം പേർക്കെതിരെയാണ് കേസ്.

Tags:    
News Summary - Cochin Corporation Sanctions: Case against K. Sudhakaran for summons

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.