കൊച്ചിൻ കാർണിവൽ: സുരക്ഷ വീഴ്ച സ്ഥിരീകരിച്ച് ആർ.ഡി.ഒ

ഫോർട്ട്കൊച്ചി: കൊച്ചിൻ കാർണിവൽ പുതുവത്സര ആഘോഷത്തിലെ സുരക്ഷ വീഴ്ച സ്ഥിരീകരിച്ച് ഫോർട്ട്കൊച്ചി ആർ.ഡി.ഒ പത്മചന്ദ്രകുറുപ്പ്. കാർണിവൽ തിരക്ക് കണക്കിലെടുത്ത് ആശുപത്രിയിൽ മതിയായ സൗകര്യമൊരുക്കണമെന്ന നിർദേശം പാലിക്കപ്പെട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

ആഘോഷത്തിനുശേഷം ബാരിക്കേഡുകൾ പൊലീസ് നീക്കംചെയ്യാത്തതിലും അന്വേഷണം ഉണ്ടാകും. കൊച്ചിയിലെ പുതുവത്സര ആഘോഷത്തിനിടെ തിക്കിലും തിരക്കിലും നൂറുകണക്കിന് ആളുകൾക്ക് പരിക്കേറ്റിരുന്നു.

തിരക്ക് മുൻകൂട്ടിക്കണ്ട് സുരക്ഷ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിൽ കാർണിവൽ സംഘാടകസമിതി വീഴ്ച വരുത്തിയെന്ന വിമർശനങ്ങൾക്കിടെയാണ് ആർ.ഡി.ഒയും കാർണിവൽ കമ്മിറ്റി ചെയർമാനുമായ സംഘാടകസമിതി അധ്യക്ഷനുമായ പത്മചന്ദ്രക്കുറുപ്പ് വീഴ്ച സ്ഥിരീകരിച്ചത്. വീഴ്ച ആവർത്തിക്കാതിരിക്കാൻ നടപടി ഉണ്ടാകും. അന്വേഷണ റിപ്പോർട്ട് ഉടൻ കലക്ടർക്ക് കൈമാറുമെന്നും പറഞ്ഞു.

Tags:    
News Summary - Cochin Carnival: RDO confirms security breach

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.