ചൂണ്ടയിടുന്നതിനിടെ പുഴയില്‍ വീണ യുവാവിനെ തീരദേശ പൊലീസ് രക്ഷപ്പെടുത്തി

കുമ്പള: ചൂണ്ടയിടുന്നതിനിടെ പുഴയില്‍ വീണ യുവാവിനെ തീരദേശ പൊലീസ് രക്ഷപ്പെടുത്തി. കാസർകോട് ദേളിയിലെ ഖാലിദി(47)നെയാണ് രക്ഷപ്പെടുത്തിയത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. 

ഷിറിയ റെയില്‍വേ ട്രാക്കിന് താഴെ തൂണിന് സമീപം ഇരുന്ന് ചൂണ്ടയിടുന്നതിനിടെ ഖാലിദ് കാല്‍ വഴുതി പുഴയില്‍ വീഴുകയായിരുന്നു. വിവരമറിഞ്ഞെത്തിയ ഷിറിയ തീരദേശ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരായ ജിതിന്‍, അസീസ്, സനൂബ്, കോസ്റ്റല്‍ ഗാര്‍ഡ് സനോജ് എന്നിവർ ചേർന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. 

Tags:    
News Summary - Coastal police rescued a young man who fell into the river while fishing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.