ഹർത്താലിൽ സ്തംഭനത്തിൽ ആയ തോട്ടപ്പള്ളി ഹാർബർ

തീരദേശ ഹർത്താൽ: മത്സ്യബന്ധന മേഖല നിശ്ചലം, യാനങ്ങൾ കടലിൽ ഇറക്കിയില്ല

ഹരിപ്പാട്: മത്സ്യത്തൊഴിലാളി കോ ഓഡിനേഷൻ കമ്മിറ്റി നേതൃത്വത്തിൽ നടക്കുന്ന തീരദേശ ഹർത്താലിൽ മത്സ്യമേഖല പൂർണമായും സ്തംഭിച്ചു. ഹാർബർ, ഫിഷ്‌ലാൻഡിങ് സെന്‍ററുകൾ, മാർക്കറ്റുകൾ എന്നിവ നിശ്ചലമായി. മത്സ്യബന്ധന യാനങ്ങൾ ഒന്നും കടലിൽ ഇറക്കിയില്ല.

തോട്ടപ്പള്ളി, കായംകുളം ഹാർബറുകളുടെ പ്രവർത്തനം പണിമുടക്ക് മൂലം പൂർണ്ണമായും സ്തംഭിച്ചു. വലിയഴിക്കൽ- തോട്ടപ്പള്ളി റൂട്ടിൽ കെ.എസ്.ആർ.ടി.സി ബസുകൾ രാവിലെ സർവീസ് നടത്തി. സ്കൂൾ വാഹനങ്ങളും ഓടുന്നുണ്ട്. സമരക്കാർ പ്രതിഷേധവുമായി രംഗത്തിറങ്ങുന്നതോടെ ബസ് സർവീസുകൾ നിലക്കാനാണ് സാധ്യത.

സമരത്തിന് യു.ഡി.എഫിലെയും എൽ.ഡി.എഫിലെയും വിവിധ രാഷ്ട്രീ യ പാർട്ടികൾ, വെൽഫയർ പാർട്ടി തുടങ്ങിയ രാഷ്ട്രീയ പാർട്ടികൾ, സമുദായ സംഘടനകൾ, ലത്തീൻ സഭ, ധീവര സഭ, വിവിധ ജമാഅത്തുകൾ, ഫിഷ് മർച്ചന്‍റ് അസോസിയേഷൻ, ഐസ് ഫാക്ടറി ഉടമ സംഘടനകൾ, ബോട്ട് ഓണേഴ്‌സ് സംഘടനകൾ എന്നിവരുടെ പിന്തുണയുണ്ട്.

സമരത്തിന്‍റെ ഭാഗമായി ജില്ലയിൽ 13 കേന്ദ്രങ്ങളിൽ പ്രകടനവും പൊതുയോഗവും നടക്കും. ചെത്തി, പൊള്ളേത്തെ, തുമ്പോളി, ഇ.എസ്.ഐ ജങ്ഷൻ, പറവൂർ, പുന്നപ്ര, വളഞ്ഞവഴി, തോമട്ടപ്പള്ളി, തൃക്കുന്നപ്പുഴ, വലിയഴിക്കൽ, അർത്തുങ്കൽ എന്നിവിടങ്ങളിൽ പ്രതിഷേധ യോഗം ചേർന്ന് സമരപ്രഖ്യാപനം നടത്തും.

പ​രി​സ്ഥി​തി പ്ര​ത്യാ​ഘാ​ത പ​ഠ​ന​മോ പ​ബ്ലി​ക് ഹി​യ​റി​ങ്ങോ ന​ട​ത്താ​തെ കേ​ര​ള ക​ട​ലി​ൽ മ​ണ​ൽ ഖ​ന​നം ന​ട​ത്താ​നു​ള്ള കേ​ന്ദ്ര​നീ​ക്ക​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച്​ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി തീ​ര​ദേ​ശ ഹ​ർ​ത്താ​ലും പ​ണി​മു​ട​ക്കും നടത്തുന്നത്. ബു​ധ​നാ​ഴ്ച രാ​ത്രി 12ന് ​ആ​രം​ഭി​ച്ച സ​മ​രം വ്യാ​ഴാ​ഴ്ച അ​ർ​ധ​രാ​ത്രി വ​രെ തു​ട​രും.

വ്യാ​ഴാ​ഴ്ച രാ​വി​ലെ സം​സ്ഥാ​ന​ത്തെ 125ഓ​ളം മ​ത്സ്യ​ബ​ന്ധ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ സം​യു​ക്ത പ്ര​ക​ട​ന​ങ്ങ​ളും പൊ​തു​യോ​ഗ​ങ്ങ​ളും ന​ട​ക്കും. മാ​ർ​ച്ച് 12ന് ​മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ പാ​ർ​ല​മെ​ന്‍റ്​ മാ​ർ​ച്ചും ന​ട​ക്കും. ഖ​ന​ന നീ​ക്ക​വു​മാ​യി മു​ന്നോ​ട്ടു ​പോ​യാ​ൽ ക​ട​ലി​ലും ക​ര​യി​ലും സ​മ​രം ശ​ക്ത​മാ​ക്കു​മെ​ന്ന്​​ കേ​ര​ള ഫി​ഷ​റീ​സ് കോ​ഓ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി സം​സ്ഥാ​ന ക​ൺ​വീ​ന​ർ ചാ​ൾ​സ് ജോ​ർ​ജ് അ​റി​യി​ച്ചു.

Tags:    
News Summary - Coastal Hartal: Fishing sector stands still, No boats launched

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.