തിരുവനന്തപുരം: സഹകരണബാങ്കുകളിലെ ക്രമക്കേട് തടയുന്നതിന്റെ ഭാഗമായി തുടര്‍ച്ചയായി മൂന്നു തവണയിലധികം ഒരു അംഗം വായ്പ സംഘങ്ങളുടെ കമ്മിറ്റി അംഗമായി തെരഞ്ഞെടുക്കപ്പെടാന്‍ പാടില്ലെന്ന വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി കേരള സഹകരണ സംഘം മൂന്നാം ഭേദഗതി ബിൽ നിയമസഭ പാസാക്കി.
സഹകരണ സംഘങ്ങളില്‍ ഒരേ വ്യക്തികള്‍ തന്നെ ദീര്‍ഘകാലം ഭാരവാഹികളായി തുടരുന്ന സ്ഥലങ്ങളില്‍ ക്രമക്കേടുകള്‍ കൂടുതലായി ശ്രദ്ധയില്‍പെട്ടതോടെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്ന് ബില്‍ അവതരിപ്പിച്ച സഹകരണ മന്ത്രി വി.എന്‍. വാസവന് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.