കൊല്ലം: സംസ്ഥാന പര്യടനത്തിന്‍റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ കൊല്ലത്ത് നടത്തുന്ന കൂടിക്കാഴ്ച ബഹിഷ്ക്കരിക്കുമെന്ന് എൻ.എസ്.എസ്. എൻ.എസ്.എസിന്റെ ആവശ്യങ്ങളോട് സർക്കാർ മുഖം തിരിഞ്ഞു നിൽക്കുന്നുവെന്ന് ആരോപിച്ചാണ് ബഹിഷ്കരണം. ഇന്ന് രാവിലെ പത്തരക്കാണ് കൊല്ലത്ത് മുഖ്യമന്ത്രിയുടെ ആദ്യപരിപാടി. സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും.
ക്ഷണിക്കപ്പെട്ടിട്ടുള്ള വിവിധ സാംസ്കാരിക സാമൂഹിക പ്രമുഖരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. ജില്ലയിലെ പ്രധാന ബിഷപ്പുമാർ, മുസ്‍ലിം മത പണ്ഡിതന്മാർ, കശുവണ്ടി വ്യവസായികൾ, വിവിധ മാനേജ്മെന്‍റ് പ്രതിനിധികൾ, വ്യാപാരി വ്യവസായി പ്രതിനിധികൾ, തുടങ്ങിയവരുമായാണ് കൂടിക്കാഴ്ച നടത്തുക. ഈ വിഭാഗങ്ങളിൽ നിന്ന് 80 പേരാണ് ക്ഷണിക്കപ്പെട്ടിട്ടുള്ളത്. മറ്റു പ്രതിനിധികൾ ഉൾപ്പെടെ 125 പേർ ചർച്ചയിൽ പങ്കെടുക്കും. ഇവരുടെ അഭിപ്രായങ്ങളിൽ നിന്ന് നിർദ്ദേശങ്ങൾ ക്രോഡീകരിക്കാൻ പ്ലാനിങ് ബോർഡിൽ നിന്നുള്ള അംഗങ്ങളും മുഖ്യമന്ത്രിക്ക് ഒപ്പം ഉണ്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.