കെ.ടി. ജലീലിനെ മുഖ്യമന്ത്രി വിളിപ്പിച്ചു; ഇ.ഡി അന്വേഷണം ആവശ്യപ്പെട്ടിട്ടില്ലെന്ന്​ ജലീലിന്‍റെ വിശദീകരണം

തിരുവനന്തപുരം: എ.ആർ നഗർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട വിവാദത്തിനിടെ കെ.ടി. ജലീൽ എം.എൽ.എയെ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു വരുത്തി. ബാങ്ക്​ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ ജലീൽ ഇ.ഡിക്കു മുന്നിൽ വീണ്ടും ഹാജരാവാനിരിക്കെയാണ്​ മുഖ്യമന്ത്രിയുടെ നടപടി. മുഖ്യമന്ത്രിയുടെ ഓഫീസിലാണ്​ കൂടിക്കാഴ്ച നടന്നത്​.

സഹകരണ ബാങ്ക്​ തട്ടിപ്പിൽ ഇ.ഡി അന്വേഷണം ആവശ്യപ്പെട്ടിട്ടില്ലെന്ന്​ മുഖ്യമന്ത്രിയെ ജലീൽ അറിയിച്ചതായാണ്​ വിവരം. പ്രസ്​താവനകൾ നടത്തു​മ്പോൾ ജാഗ്രത പുലർത്തണമെന്ന്​ ജലീലിനോട്​ മുഖ്യമന്ത്രി നിർദേശിച്ചുവെന്നാണ്​ റിപ്പോർട്ട്​. ചന്ദ്രിക കേസിൽ പരാതിക്കാരൻ താനല്ലെന്നും ജലീൽ മുഖ്യമന്ത്രിയെ അറിയിച്ചു.

എ.ആർ നഗർ സഹകരണ ബാങ്കിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട്​ കെ.ടി. ജലീലിന്‍റെ പ്രസ്​താവനകളെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയിരുന്നു. തുടർന്ന്​ സി.പി.എമ്മും സഹകരണ വകുപ്പ്​ മന്ത്രിയും ജലീലിന്‍റെ നിലപാടിനെതിരെ രംഗത്തെത്തി.

Tags:    
News Summary - CM summons K.T Jaleel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.