തിരുവനന്തപുരം: വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ധീരനായ ബ്രിട്ടീഷ് വിരുദ്ധ പടനായകനായിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാരിയംകുന്നത്തിനെ എല്ലാ കാലത്തും കേരളം ആദരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
വാരിയംകുന്നത്തിൻെറ ജീവിതകഥ ആസ്പദമാക്കി പുതിയ സിനിമ ചിത്രീകരിക്കുന്നതുമായി ബന്ധപ്പെട്ടുയർന്ന വിവാദത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണം തേടിയതായിരുന്നു മാധ്യമപ്രവർത്തകർ. വിവാദം ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നും എന്നാൽ, നമ്മുടെ നാട്ടിൽ ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ പടപൊരുതിയ ധീരനായിരുന്നു വാരിയംകുന്നത്തെന്നും മുഖ്യമന്ത്രി പറഞ്ഞു.
നടൻ പൃഥ്വിരാജ് -സംവിധായകൻ ആഷിക് അബു ടീമാണ് വാരിയംകുന്നൻ എന്ന പേരിൽ സിനിമ വരുന്നതായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ഇതിനെതിരെ കടുത്ത സൈബർ ആക്രമണമാണ് സംഘപരിവാർ അണികളിൽ നിന്നുണ്ടായത്. മുസ്ലിം വർഗീയകലാപത്തെ വെള്ളപൂശാനുള്ള ശ്രമമാണ് എന്നായിരുന്നു സംഘ പരിവാർ ഉയർത്തിയ വിമർശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.