പറഞ്ഞ വാക്കിന്​ വിലയില്ലാത്തവരെ എങ്ങനെ വി​ശ്വസിക്കും; മോദിക്ക്​ പിണറായിയുടെ രൂക്ഷ വിമർശം

ദുബൈ: പ്രളയ ദുരിതാശ്വാസ ഫണ്ട്​ സമാഹരണത്തിന്​ മന്ത്രിമാരുടെ വിദേശ യാത്രാനുമതി നിക്ഷേധിച്ച സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ദുബൈ ഉൗദ്​മേത്തയിൽ സംഘടിപ്പിച്ച പൊതുസമ്മേളനത്തിലാണ് കേന്ദ്രത്തി​നെതിരെ വിമർശനം ഉന്നയിച്ചത്​.

മന്ത്രിമാരുടെയും ഉദ്യോഗസ്​ഥരുടെയും വിദേശ യാത്രക്ക്​ അനുമതി നൽകാമെന്ന്​ ആദ്യം സമ്മതിച്ചിരുന്നതാണ്​. എന്നാൽ പിന്നീട്​ നിഷേധിച്ചു. പറഞ്ഞ വാക്കിന്​ വിലയില്ലാത്തവരെ എങ്ങനെ വി​ശ്വസിക്കും. ഇപ്പോൾ കൂടുതൽ പറയുന്നില്ല. കക്ഷി രാഷ്​ട്രീയമല്ല നാടി​​​​​െൻറ താൽപര്യം ആണ് ഇപ്പോൾ പ്രധാനം. പറയേണ്ട കാര്യങ്ങൾ പിന്നീട്​ പറയുമെന്നും അദ്ദേഹം പറഞ്ഞു.

രണ്ടു വർഷത്തിൽ കൂടുതൽ ഇനിയും സർക്കാർ ഭരണത്തിലുണ്ട്. കേരളത്തിന്‍റെ അഭിവൃദ്ധിക്ക് വേണ്ടത് ചെയ്യാൻ സർക്കാറിന് ബാധ്യതയുണ്ട്. കക്ഷി രാഷ്ട്രീയമല്ല, നാടിന്‍റെ താല്പര്യമാണ് പ്രധാനം. പുനർനിർമാണം ആരും തടയാൻ നോക്കേണ്ട. എല്ലാം മറികടന്ന് പുനർനിർമാണവുമായി മുന്നോട്ട് പോകും. കേരളം ആർക്കു മുമ്പിലും തോൽക്കില്ലെന്നും പിണറായി പറഞ്ഞു.

പ്രളയ കാലത്ത് ആരാധനാലയങ്ങൾ എല്ലാവർക്കുമായാണ് തുറന്നിട്ടത്. ഇത്‌ കേരളത്തിന്‍റെ മാത്രം പ്രത്യേകതയാണ്. കേരളത്തിന്‍റെ മതേതര മനസ് കാത്ത് സൂക്ഷിച്ചാൽ ഏത് വെല്ലുവിളിയും നേരിടാനാവും. പ്രളയത്തിൽ തകർന്ന മുഴുവൻ വീടുകളും പുനർനിർമിക്കും. ഇതിനായി ആധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്താനാണ് തീരുമാനം. 6,66,000 പേർക്ക് പതിനായിരം വീതം താൽക്കാലിക ദുരിതാശ്വാസ തുക കൈമാറിയെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    
News Summary - CM Pinarayi Vijayan Criticizes Modi-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.