മുഖ്യമന്ത്രി ദുബൈയിൽ; സ്വീകരണം

ദുബൈ: ഗൾഫ് സന്ദർശനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ ദുബൈയിൽ എത്തി. മന്ത്രി സജി ചെറിയാനും കൂടെയുണ്ടായിരുന്നു. ഇന്ത്യൻ കോൺസുലേറ്റ് പ്രതിനിധികൾ, പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ, സ്വീകരണപരിപാടിയുടെ ജനറൽ കൺവീനർ, ഉൾപ്പെടെയുള്ളവർ ചേർന്ന് മുഖ്യമന്ത്രിയെ സ്വീകരിച്ചു. പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടറും മുഖ്യമന്ത്രിയുടെ സ്വീകരണപരിപാടിയുടെ ജനറൽ കൺവീനറുമായ എൻ.കെ. കുഞ്ഞഹമദിന്റെ നേതൃത്വത്തിലായിരുന്നു സ്വീകരണം.

ചെയർമാൻ ഡോ. കെ.പി. ഹുസൈൻ, നോർക്ക ഡയറക്ടർ ഒ.വി. മുസ്തഫ, ഇന്ത്യൻ കോൺസുലേറ്റ് പ്രതിനിധികൾ, ഓർമ ജനറൽ സെക്രട്ടറി ഷിജു ബഷീർ, വൈസ് പ്രസിഡന്റ് ജിജിത അനിതകുമാർ, ലോക കേരളസഭാംഗ രാജൻ മാഹി എന്നിവരും സ്വീകരണത്തിൽ പങ്കെടുത്തു.

മൂന്ന് ദിവസത്തെ സന്ദർശനത്തിൽ ഇന്ത്യൻ കോൺസൽ ജനറൽ, ബിസിനസ് പ്രമുഖർ, ദുബായിലെ ഭരണകർത്താക്കൾ തുടങ്ങിയവരുമായി കൂടിക്കാഴ്ചകൾ നടത്തും. ദുബൈ ഖിസൈസിലെ അമിറ്റി സ്കൂളിൽ നടക്കുന്ന 'ഓർമ കേരളോത്സവ'ത്തിൽ പങ്കെടുക്കും.

Full View

ബ​ഹി​ഷ്ക​രി​ക്കു​മെ​ന്ന് ദു​ബൈ കെ.​എം.​സി.​സി

തെ​ര​ഞ്ഞെ​ടു​പ്പ് നേ​ട്ടം ല​ക്ഷ്യ​മി​ട്ട് മു​ഖ്യ​മ​ന്ത്രി ദു​ബൈ​യി​ൽ ന​ട​ത്തു​ന്ന പ​രി​പാ​ടി​ക​ൾ ബ​ഹി​ഷ്ക​രി​ക്കു​മെ​ന്ന് ദു​ബൈ കെ.​എം.​സി.​സി. ലോ​ക​കേ​ര​ള സ​ഭ, മ​ല​യാ​ളം മി​ഷ​ൻ തു​ട​ങ്ങി​യ സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ ദു​രു​പ​യോ​ഗം ചെ​യ്ത് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ദു​ബൈ​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ന​ട​ത്തു​ക​യാ​ണെ​ന്ന് ആ​രോ​പി​ച്ചാ​ണ് കെ.​എം.​സി.​സി മു​ഖ്യ​മ​ന്ത്രി​യു​ടെ പ​രി​പാ​ടി ബ​ഹി​ഷ്ക​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ, മു​ഖ്യ​മ​ന്ത്രി​ക്ക് സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ക്കാ​ൻ വ​രെ ഒ​പ്പം നി​ന്ന കെ.​എം.​സി.​സി ഇ​പ്പോ​ൾ ബ​ഹി​ഷ്ക​ര​ണം പ്ര​ഖ്യാ​പി​ക്കു​ന്ന​ത് എ​ന്തി​നാ​ണെ​ന്ന് അ​റി​യി​ല്ലെ​ന്ന് സം​ഘാ​ട​ക സ​മി​തി ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

Tags:    
News Summary - CM Pinarayi Vijayan at Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.