പ്രതിദിന വാർത്താസമ്മേളനങ്ങൾക്ക്​ താൽക്കാലിക അവധിയിട്ട്​ മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത്​ കോവിഡ്​ ബാധ രൂക്ഷമായ സാഹചര്യത്തിൽ ജനങ്ങളോട്​ നേരിട്ട്​ സംവദിക്കാനായി ആരംഭിച്ച പ്രതിദിന വാർത്താസമ്മേളനങ്ങൾക്ക്​ താൽക്കാലിക അവധിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. തദ്ദേശ തെരഞ്ഞെടുപ്പ്​ ആരംഭിക്കാനിരിക്കെ തെരഞ്ഞെടുപ്പ്​ പെരുമാറ്റ ചട്ടമുള്ളതിനാൽ സർക്കാർ സംവിധാനം ഉപയോഗിച്ചുള്ള രാഷ്​ട്രീയ പ്രസ്​താവനകൾ സാധ്യമല്ലാത്തതിനാലാണ്​ വാർത്താ സമ്മേളനങ്ങൾ താൽക്കാലികമായി ഒഴിവാക്കുന്നത്​.

സർക്കാർ സംവിധാനം ഒഴിവാക്കി ഏത്​ രീതിയിൽ വാർത്താ സമ്മേളനം പുനരാരംഭിക്കാം എന്ന ആലോചനയിലാണ്​ മുഖ്യമന്ത്രയുടെ ഒാഫീസ്​. പെരുമാറ്റ ചട്ടമുള്ളതിനാൽ മുഖ്യമന്ത്രിയുടെ ഒാഫീസിലോ, ഒൗദ്യോഗിക വസതിയിലോ വെച്ചുള്ള വാര്‍ത്താസമ്മേളനത്തില്‍ രാഷ്ട്രീയചോദ്യങ്ങള്‍ക്ക് ഇനി മറുപടി പറയാനാകില്ല. പബ്ലിക്​ റിലേഷൻ ഡിപാർട്ട്​മെൻറി​െൻറ സൗകര്യങ്ങൾ ഉപയോഗിച്ചുള്ള മറുപടികൾക്കും വിലക്കുണ്ട്​. 

Tags:    
News Summary - cm pinarayi to stop daily press meet for a while

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.